ഭഗവാനോട് നന്ദി പറയുന്നു..സോളാര്‍ കേസില്‍ വെറുതേവിട്ട കോടതി വിധിയോട് ശാലു മേനോന്റെ പ്രതികരണം

ആശ്വാസം സന്തോഷം അത്രമാത്രം.തന്റെ സംബന്ധിച്ചത്തോളം ഒരു പുതിയ ജീവിതം നയിക്കുന്നതിനാല്‍ പഴയതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ശാലു മേനോന്‍ മാതൃഭൂമി ന്യൂസ് ചാനലിനോട് പ്രതികരിച്ചു. രണ്ടാമത്തെ കേസിലും കുറ്റവിമുക്തയാക്കുമെന്ന പ്രതീക്ഷയും ശാലു പങ്കുവച്ചു.
ശാലു മേനോന് പുറമേ അവരുടെ മാതാവും കേസില്‍ പ്രതിയായിരുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പണം മുഴുവന്‍ തട്ടിയെടുത്തത് ശാലുവാണെന്ന സരിതയുടെ മൊഴിയായിരുന്നു കേസില്‍ നിര്‍ണായകമായത്. ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ഈ കേസില്‍ ശാലുവിന് വിനയായത്. തട്ടിപ്പിന് ഇരയായ സജാദിന്റെ പരാതിയില്‍ സരിതയെ അറസ്റ്റു ചെയ്യുകയും പിന്നീട് ശാലുവിനെതിരെ സരിത മൊഴി നല്‍കുകയുമായിരുന്നു. പെരുമ്പാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്ന് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിലാണ് ശാലുവിനെ ഇപ്പോള്‍ കുറ്റവിമുക്തയാക്കിയിരിക്കുന്നത്.
ഈ കേസ് കൂടാതെ ശാലു പ്രതിയിലായ മറ്റൊരു സോളാര്‍ തട്ടിപ്പു കേസ് കൂടി നിലിവുണ്ട്. ഈ കേസിലാണ് ശാലുവിനെ അറസ്റ്റു ചെയ്തതും റിമാന്‍ഡ് ചെയ്തതും. റാഫിഖ് അലി എന്ന വ്യക്തിയില്‍നിന്നു തട്ടിച്ചത് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഈ കേസില്‍ ബിജുവിനും സരിതയ്ക്കുമൊപ്പം ശാലുവും പപ്രതിയാണ്. ബിജു രാധാകൃഷ്ണനുമായി ചേര്‍ന്നു നടി ശാലു മേനോന്‍ തലസ്ഥാനത്തെ റാഫിഖ് അലി എന്ന വ്യക്തിയില്‍നിന്നു തട്ടിച്ചത് 75 ലക്ഷം രൂപയെന്ന തെളിവുകള്‍ ഉണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇതില്‍ 30 ലക്ഷം രൂപയെങ്കിലും ശാലു മേനോനും ലഭിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. പുതിയ വീടു നിര്‍മ്മാണത്തിനും ഇതില്‍നിന്നു 10 ലക്ഷം രൂപ ശാലുവിനു ലഭിച്ചു. ബിജു അയച്ച എസ്എംഎസ് സന്ദേശവും മുഖ്യമന്ത്രിയുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ കത്തും കേസില്‍ നിര്‍ണായക തെളിവായിരുന്നു. പെരുമ്പാവൂരില്‍ സോളാര്‍ തട്ടിപ്പുകേസില്‍ സരിത നായര്‍ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് റാഫിഖ് അലി പരാതിയുമായി തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്.
ശാലുവിനെ മുന്‍നിര്‍ത്തി ബിജു സ്വന്തമായി തുടങ്ങിയ സ്വിസ് സോളാര്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് റാഫിഖ് അലിയില്‍നിന്ന് 75 ലക്ഷം കവര്‍ന്നത്. ആ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് 75 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണു റാഫിഖിന്റെ പരാതി. സോളാര്‍ വിവാദം അടങ്ങിയ ശേഷം പുതിയ കുടുംബ ജീവിതം ശാലു തുടങ്ങിയിരുന്നു. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ സജി ജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വിവാഹം നടന്നിരുന്നു.
https://www.facebook.com/Malayalivartha





















