ഭാവനക്കും കല്യാണം.. വിവാഹ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണവുമായി ഭാവനയുടെ അമ്മ

കാവ്യ ദിലീപ് വിവാഹത്തിന് പിന്നാലെ മറ്റൊരു ഗോസിപ്പ് വാര്‍ത്തകൂടി സത്യമാകുന്നു.
ഇപ്പോള്‍ വിവാഹവാര്‍ത്തകള്‍ക്ക് മറുപടിയുമായി നടിയുടെ അമ്മ പുഷ്പയും എത്തിയിരിക്കുകയാണ്.
കന്നട നിര്‍മ്മാതാവ് നവീനെയാണ് ഭാവന വിവാഹം കഴിക്കാന്‍ പോകുന്നത്. ജീവിച്ചിരുന്ന പ്പോള്‍ അവരുടെ വിവാഹം ഭാവനയുടെ അച്ഛന്‍ തന്നെയാണ് വിവാഹം ഉറപ്പിച്ചതെന്നും അമ്മ പറഞ്ഞു. തീയതി നിശ്ചയിച്ചാല്‍ ഭാവന തന്നെ അത് ഔദ്യോഗികമായി അറിയിക്കും. വിവാഹശേഷം സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുന്നുണ്ടോ എന്നതിലൊക്കെ തീരുമാനം എടുക്കേണ്ടത് ഭാവനയാണെന്നും അ്മ്മ പറയുന്നു.
താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു എങ്കിലും അതാരാണെന്ന് താരം വ്യക്തമാക്കിയിരുന്നില്ല. 2012ല്‍ റോമിയോ എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലാണ് ഇവര്‍ പരിചയപ്പെട്ടത് എന്നാണ് കേള്‍ക്കുന്നത്.
കൊച്ചിയില്‍ ഹണിബീ 2ന്റെ ചിത്രീകരണ തിരക്കിലാണ് താരം ഇപ്പോള്‍. ഇതിനു ശേഷം കന്നടയില്‍ ചാര്‍ലിയുടെ റീമേക്കില്‍ പാര്‍വതിയുടെ വേഷം അവതരിപ്പിക്കുക ഭാവനയാണ്
https://www.facebook.com/Malayalivartha





















