ദിലീപ് നിസാരക്കാരനല്ല, ദിലീപ് കാവ്യ വിവാഹം നേരത്തെ ആകാമായിരുന്നു ഇതിപ്പോള്‍ താമസിച്ചു പോയി; പിസി ജോര്‍ജ്

ദിലീപിനും കാവ്യ മാധവനും വിവാഹം നേരത്തെ ആകാമായിരുന്നുവെന്നും ഇതിപ്പോള്‍ താമസിച്ചു പോയി എന്നും പിസി ജോര്‍ജ് എംഎല്‍എ. ആദ്യമെ കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു.
കല്യാണത്തിനു വിളിച്ചു എങ്കിലും തിരക്കു കാരണം എനിക്കു പോകാന്‍ സാധിച്ചില്ല. കാവ്യയേയും ദിലീപിനേയും എനിക്ക് ഏറെയിഷ്ടമാണ്. ദിലീപ് നിസാരക്കാരനല്ല. എന്തൊരു നല്ല അഭിനേതാവാണ്. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ കാവ്യയും മികച്ച നടിയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
ആരാധകരും മലയാള സിനിമലോകവും ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞ ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ച് മലയാളത്തിലെ ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലാണു പിസി ജോര്‍ജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് പിസി ജോര്‍ജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്.
https://www.facebook.com/Malayalivartha





















