പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ എവിടെയും അവസാനിക്കുന്നില്ല, ദേ പ്രതീക്ഷിക്കാത്ത മറ്റൊരു റെക്കോര്‍ഡ്!

സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ് മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ജനതാ ഗാരേജ്. ചിത്രത്തിന്റെ കളക്ഷനാണ് പുലിമുരുകന്‍ തകര്‍ത്തത്. എന്നാല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല.
രജനികാന്തിന്റെ കബാലി, വിജയ് യുടെ തെറി എന്നീ ചിത്രങ്ങളാണ് സൗത്ത് ഇന്ത്യയില്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.

തെലുങ്കില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ജനതാ ഗാരേജ്. മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കൊരട്ടാല ശിവയാണ്.

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ ഇതുവരെ 129 കോടി ബോക്‌സോഫീസില്‍ നേടി. പ്രീറിലീസിലൂടെയാണ് 15 കോടി ലഭിച്ചത്. തെലുങ്ക് റീമേക്ക് മന്യം പുലിയുടെ കളക്ഷനടക്കം 150 കോടി ബോക്‌സോഫീസില്‍ നേടിയതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha





















