കാവ്യയുമായുള്ള വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദിലീപിന്റെ ആദ്യ ചിത്രം

ജനുവരി 25ന് ജോര്‍ജേട്ടന്‍സ് പൂരം തിയേറ്ററുകളിലെത്തും.
ദിലീപിന്റെ വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ചിത്രം കൂടിയാണ് ജോര്‍ജേട്ടന്‍സ് പൂരം. വൈ വി രാജേഷിന്റെ തിരക്കഥയില്‍ ബിജു അരൂക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൂട്ടുക്കാര്‍ക്കൊപ്പം അലസനായി നടക്കുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജി പണിക്കരാണ് ചിത്രത്തില്‍ ദിലീപിന്റെ അച്ഛന്‍ വേഷം അവതരിപ്പിക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും
https://www.facebook.com/Malayalivartha





















