ജയസൂര്യയുടെ കരിയര്‍ രക്ഷപ്പെട്ടത് ദിലീപ് കാരണം, ആ തിരക്കില്‍ സംഭവിച്ചത്!

2004ല്‍ റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചതിക്കാത്ത ചന്തു. ജയസൂര്യ, വിനീത്, ലാല്‍, നവ്യ നായര്‍, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചന്തുവിനെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെയായിരുന്നു. തെങ്കാശിപ്പട്ടണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ വച്ചൊരു ചിത്രമൊരുക്കാനായിരുന്നു തീരുമാനം.
ജോഷി, കമല്‍, ടിവി ചന്ദ്രന്‍, ഫാസില്‍ തുടങ്ങിയവരുടെ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു ദിലീപ്. അതുക്കൊണ്ട് തന്നെ മറ്റ് ചിത്രങ്ങളൊന്നും ദിലീപ് സ്വീകരിക്കുന്നുമുണ്ടായിരുന്നില്ല.

ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയതിന് ശേഷമാണ് ഇരട്ട സംവിധായകരായ റാഫി മെക്കാര്‍ട്ടിന്‍ ജയസൂര്യയെ സമീപിക്കുന്നത്.

ചിത്രം വന്‍ വിജയമായി. 2004ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം കൂടിയായിരുന്നു ചതിക്കാത്ത ചന്തു.

https://www.facebook.com/Malayalivartha





















