Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

കൃത്യമായി പറഞ്ഞാല്‍ 15 ഡിഗ്രി... ശരിക്കും മോഹന്‍ലാലിന്റെ വലത്തേ തോളിനാണോ ഇടത്തേ തോളിനാണോ ആ ചെരിവ്?

27 DECEMBER 2016 12:32 PM IST
മലയാളി വാര്‍ത്ത

പൂവള്ളി ഇന്ദുചൂഡനാലായും കണിമംഗലത്തെ ജഗന്നാഥനായാലും മംഗലശേരി നീലകണ്ഠനായാലും ആടുതോമയായാലും മോഹന്‍ലാലിനെ വിട്ടുപോകാത്ത ഒന്നുണ്ട്. ലോകപ്രശസ്തമായ ആ തോളിലെ ചെരിവ്.

നീ പോ മോനേ ദിനേശാ നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗാണ്. ഇന്ദുചൂഡന്‍ എന്ന് പറഞ്ഞാല്‍ മോഹന്‍ലാല്‍. അതിപ്പോ പൂവള്ളി ഇന്ദുചൂഡനാലായും കണിമംഗലത്തെ ജഗന്നാഥനായാലും മംഗലശേരി നീലകണ്ഠനായാലും ആടുതോമയായാലും മോഹന്‍ലാലിനെ വിട്ടുപോകാത്ത ഒന്നുണ്ട്. ലോകപ്രശസ്തമായ ആ തോളിലെ ചെരിവ്.

മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് തുടങ്ങി വിജയ് വരെയുള്ളവര്‍ അനുകരിക്കുന്ന ആ ചെരിവ്. എസ്രയിലെ സര്‍െ്രെപസ് കഥാപാത്രത്തിന് ഉണ്ടൈന്ന് പറയപ്പെടുന്ന ആ ചെരിവ്. മുണ്ടുടുത്ത് ചെരിഞ്ഞ് നിന്ന് ലാലേട്ടന്‍ ഡയലോഗ് പറയുമ്പോള്‍ ഒരു ഡൗട്ട്, ശരിക്കും ലാലേട്ടന്റെ ഏത് തോളിനാണ് ചെരിവ്? ഇടത്തോ അതോ വലത്തോ, മോഹന്‍ലാല്‍ അനശ്വരമാക്കിയ ആ സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍
ഒന്ന് നോക്കിയേ...

നരസിംഹത്തിലെ ഇന്ദുചൂഡന്‍

മോനേ ദിനോശാ, അതിമോഹമാണ്, അതിമോഹം. എന്റെ അച്ഛന്റെ ചിത കത്തുന്ന കാലം വരെ നിനക്കായുസ്സുണ്ടാകും എന്ന മോഹം. അതു തെറ്റായിരുന്നു എന്നു ബോധ്യപ്പെടുമ്പോള്‍ നീ വാ. അച്ഛന്റെ കാല്‍വിരലിലെ രണ്ടോ മൂന്നോ നഖം വെട്ടിത്തരാം ഞാന്‍. കൊണ്ടുപോയി ചന്ദനമുട്ടിയില്‍ വച്ചു കത്തിച്ച് ആശ തീര്‍ക്കാം നിനക്ക്. ആശ തീര്‍ക്കാം. ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢന്‍ വന്നിരിക്കുന്നു. പുതിയ കളികള്‍ കാണാനും, ചിലതു കാണിച്ചു പഠിപ്പിക്കാനും. നീ പോടാ മോനേ ദിനേശാ ഇത് പറയുമ്പോള്‍ പൂവള്ളി ഇന്ദുചൂഡന്റെ തോളിന്റെ ചെരിവ് ഇടത്തേക്കാണ് അല്ലേ.


ആറാം തമ്പുരാനിലെ ജഗന്നാഥന്‍

സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ് ബാദുഷ ഖാന്‍. ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട്? സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും മുന്‍പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വരിപുണര്‍ന്നു. പിന്നെ സിരകളില്‍ സംഗീതത്തിന്റെ ഭാംഗുമായി കാലമൊരുപാട്... ആറാം തമ്പുരാനിലെ ജഗന്നാഥന്റെ എക്‌സ്പ്രഷന്‍ നോക്കൂ.

സാഗര്‍ ഏലിയാസ് ജാക്കി

സാഗര്‍ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ; ജാക്കി എന്ന ശത്രുവിനെ അറിയില്ല മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തിയ അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ കൃത്യമായി മനസിലാക്കാന്‍ പറ്റുന്നുണ്ട് മോഹന്‍ലാലിന്റെ ജാക്കിയുടെ ചെരിവ് ഇടത്തേക്ക് തന്നെ.

രാജാവിന്റെ മകന്‍


മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും. ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു.. അങ്കിളിന്റെ അച്ഛനാരാണ് എന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവ്. പിന്നീടെന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു; പ്രിന്‍സ്. രാജകുമാരന്‍, രാജാവിന്റെ മകന്‍. യെസ്, ഐ ആം എ പ്രിന്‍സ്. അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മോഹന്‍ലാലിന്റെ ഈ ഹിറ്റ് ഡയലോഗുകളോടുള്ള കമ്പം.



ദശരഥത്തിലെ രാജീവ്

ആനി മോനെ സ്‌നേഹിക്കുന്ന പോലെ, മാഗിക്കെന്നെ സ്‌നേഹിക്കാവോ? ദശരഥത്തിലെ ഈ ഡയലോഗ് എത്ര കേട്ടാലും മതിവരില്ല. എത്ര കണ്ടാലും മടുക്കുകയുമില്ല. ഞാന്‍ മരിച്ചുപോയാല്‍ വായ്ക്കരി ഇടാനും മറ്റ് കര്‍മ്മങ്ങള്‍ എന്താന്ന് വച്ചാല്‍ ചെയ്യാനും ഇവനെ അനുവദിക്കണം. അതാണ് ആചാരം. അച്ഛന്റെ ചിതയ്ക്ക് മകാനാണ് തീ കൊളുത്തേണ്ടത്, ചന്ദ്രദാസിന് അറിയാമല്ലോ. പരലോകത്തെങ്കിലും മോക്ഷം കിട്ടാതെ പോകണ്ടാ.


തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍

ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ? മോഹന്‍ലാലില്‍ ആരാധകര്‍ കാണാനാഗ്രഹിക്കുന്ന സകല കുസൃതിത്തരങ്ങളുമുണ്ട് പത്മരാജന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍.



ലാല്‍സലാമിലെ നെട്ടൂരാന്‍

എനിക്കു ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും. മന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് സേതു നെട്ടൂരാനെ കാണരുത്. കാണാനാണു ഭാവമെങ്കില്‍, നെട്ടൂരാനതു പുല്ലാണ്. ഈ നെട്ടൂരാന്‍ വിളിച്ചതില്‍ കൂടുതല്‍ മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല. നെട്ടൂരാനോടാണോടാ നിന്റെ കളി ലാല്‍സലാം

മിന്നാരത്തിലെ ബോബി

ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്.. സമയമെടുത്തു ഒരുപാട്.. അത് മറക്കാന്‍... എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു. മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത്.. അപ്പോള്‍ വീണ്ടും പോവുന്നെന്ന് പറയുന്നു.



ചെങ്കോലിലെ സേതുമാധവന്‍

മിണ്ടരുതാ വാക്ക് ശരിയവുമത്രേ. കേട്ട് തുരുമ്പിച്ചു. ജീവിതത്തിലൊയിരം വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട്. ശരിയാവും. എന്റെ അമ്മ, അച്ഛന്‍, പെങ്ങമ്മാര്‍, അനിയന്‍, ദേവി, നീ.. അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു ശരിയാവും. എവിടെ..? എവിടെ ശരിയായി...? ശരിയാവില്ല സേതുമാധവന്‍ ശരിയാവില്ല

മംഗലശേരി നീലകണ്ഠന്‍

ഞാന്‍ ഞാനൊരു പെഴച്ചു പെറ്റവനാണല്ലേ...? തന്തയില്ലാത്തവന്‍.. കോവിലകത്തെ തമ്പുരാട്ടിക്കുട്ടിക്ക് വിവാഹത്തിന് മുമ്പ് പറ്റിയ നാണം കേട്ട തെറ്റ് ഭ്രൂണഹത്യ ചെയ്തു തീര്‍ക്കാമായിരുന്നില്ലേ ..? അല്ലെങ്കില് പിറന്നു വീണപ്പോ കഴുത്ത് ഞെരിച്ചു കൊല്ലാമായിരുന്നില്ലേ...? നദിയിലോഴുക്കുകയോ... തീവണ്ടിപ്പാളത്തില്‍ ഉപേക്ഷിക്കുകയോ ആവാമായിരുന്നില്ലേ...? എന്ത് കൊണ്ട് ചെയ്തില്ല... മഹാമനസ്‌കത... മനുഷ്യത്വം.... ഭിക്ഷ കിട്ടിയതാണ് എന്നറിയാത്ത പൈതൃകത്തിന്റെ പേരില് അഹങ്കരിച്ച ഞാന്‍ വിഡ്ഢിയായി... ദാനം കൊടുത്തു ശീലിച്ചവന് ഈ ജന്മം പോലും ഒരാളുടെ ദയ ആണെന്ന് അറിയുമ്പോള്‍ ഇതെന്റെ മരണമാണ്. മംഗലശ്ശേരി നീലകണ്ഠന്റെ മരണം.



ചിത്രത്തിലെ വിഷ്ണു

ജീവിക്കാന്‍ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു... അത് കൊണ്ട് ചോദിക്കുകയാ .. എന്നെ... കൊല്ലാതിരിക്കാന്‍ പറ്റോ...? ഇല്ല... അല്ലെ...? സാരമില്ല...

നരസിംഹത്തിലെ ഇന്ദുചൂഡന്‍

വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരായ്ക്കു വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേപ്പറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുവെങ്കി കേറിക്കോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (9 minutes ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (36 minutes ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (42 minutes ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (59 minutes ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (1 hour ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (2 hours ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (2 hours ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (2 hours ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (2 hours ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (2 hours ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (3 hours ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends