Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിലും ജീവിതത്തിലും ഈ നടന്‍ വില്ലന്‍

22 FEBRUARY 2017 12:42 PM IST
മലയാളി വാര്‍ത്ത

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അശ്ലീലചിത്രം പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന ചിലര്‍ സിനിമാമേഖലയില്‍ സജീവമാണ്. ഈയിടെ കൊച്ചിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചലച്ചിത്ര പ്രവര്‍ത്തകയായ സുഹൃത്ത് സമീപിച്ചു. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ യുവനടനെക്കുറിച്ചായിരുന്നു പരാതി. ചെയ്യുന്നതു വില്ലന്‍ വേഷമാണെങ്കിലും സുമുഖനും നല്ല പേശീബലമുള്ളയാളുമായ നടന് ആരാധികമാര്‍ ഏറെയുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ നടന്‍ സിനിമയില്‍ അവസരം ലഭിക്കാന്‍ സഹായിക്കാമെന്നു പ്രലോഭിപ്പിച്ചു പലരുമായും രാത്രി വൈകി ടെക്സ്റ്റ് ചാറ്റിങ്ങില്‍ ഏര്‍പ്പെടും.

ബന്ധം ദൃഢമാകുന്നതോടെ വിഡിയോ ചാറ്റിങ് തുടങ്ങും. ഇയാളുടെ പ്രലോഭനത്തിനു വഴങ്ങി പലരും നഗ്‌നതയും അര്‍ധനഗ്‌നതയുമൊക്കെ പ്രദര്‍ശിപ്പിക്കാന്‍ തയാറാകും. ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചശേഷമാണു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തല്‍. തനിക്ക് അറിയാവുന്ന പെണ്‍കുട്ടിക്ക് ഈ അനുഭവമുണ്ടായെന്ന പരാതിയുമായാണു ചലച്ചിത്ര പ്രവര്‍ത്തക പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാല്‍, പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ അതിനു ഭയമാണെന്നു പറഞ്ഞ് ഇവര്‍ പിന്‍വാങ്ങി.


ചില ന്യൂജനറേഷന്‍ സിനിമക്കാരാണു മലയാള സിനിമയില്‍ അധോലോകത്തെ വളമിട്ടു വെള്ളമൊഴിച്ചു വളര്‍ത്തുന്നതില്‍ മുന്നില്‍. ലഹരിയുണ്ടെങ്കിലേ ചിത്രം ഹിറ്റാകൂ എന്ന് ഇവരില്‍ ചിലര്‍ ചിന്തിക്കുന്നു. ഇത്തരക്കാരുടെ സിനിമകളില്‍ അഭിനയിക്കാനെത്തുന്ന പലരും പഴയ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. ചിലര്‍ അധോലോകത്തില്‍ നിന്നു വന്നവര്‍. നടന്മാരാകാന്‍ കഴിയാത്ത ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പ്രൊഡക്ഷന്‍ സംഘത്തില്‍ കയറിപ്പറ്റുന്നു. നടികളെ വിളിക്കാന്‍ വണ്ടിയുമായി പോകുന്നവരില്‍ ഇത്തരക്കാരുമുണ്ട്.

കൊച്ചിയിലെ ലഹരിമരുന്നു പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരില്‍ സിനിമാക്കാരുമുണ്ട്. വലിക്കാനും കുത്തിവയ്ക്കാനുമെല്ലാമുള്ള സാധനങ്ങള്‍ ഇവര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് അധോലോകമാണ്. ഇവര്‍ പിന്നീട് അവരുടെ സിനിമയില്‍ പിടിമുറുക്കുന്നു. കുറച്ചുകാലം മുമ്പ് ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ കഞ്ചാവ് അടിച്ചു ലഹരി മൂത്തപ്പോള്‍ നഗ്‌നനായി തൊട്ടടുത്ത ഫ്‌ലാറ്റില്‍ കയറി വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.

കുറച്ചു കാലം മുമ്പു കൊച്ചിയില്‍ താരങ്ങള്‍ പങ്കെടുത്ത മെഗാഷോയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ വിദേശമദ്യവുമായി ഒരു അധോലോക സംഘത്തലവന്‍ എത്തി. താരങ്ങള്‍ക്കൊപ്പം ഏതാനും ദിവസം ചെലവഴിച്ചതോടെ ഷോയുടെ സംവിധായകന്‍ അയാളെ ഇറക്കിവിട്ടു. പക്ഷേ, സിനിമാക്കാരില്‍ ചിലര്‍ പിന്നീട് അയാളുടെ ഹോട്ടല്‍മുറിയില്‍ പോയി സല്‍ക്കാരം ആസ്വദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends