Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആമിയില്‍ നിന്നു പിന്‍മാറി; ഇനി സ്‌റ്റൈല്‍ മന്നനൊപ്പം

22 FEBRUARY 2017 01:02 PM IST
മലയാളി വാര്‍ത്ത

ആമിയില്‍ നിന്നു പിന്‍മാറിയ വിദ്യാ ബാലന്‍ ഇനി സ്‌റ്റൈല്‍ മന്നനൊപ്പം. മലയാളത്തിന്റെ സ്വന്തം ആമിയായി അഭ്രപാളിയിലേക്ക് എത്താന്‍ കമല്‍ ആദ്യം ക്ഷണിച്ചത് ബോളിവുഡ് അഭിനേത്രിയായ വിദ്യാബാലനെയായിരുന്നു. ചിത്രം അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയ താരം ഷൂട്ടിങ്ങ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. സംവിധായകനായ കമലിനെതിരെ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളാണോ നടിയുടെ പിന്‍മാറ്റത്തിനു കാരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിദ്യാ ബലന്റെ പിന്‍മാറ്റത്തിനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നാണ് കമല്‍ പ്രതികരിച്ചത്. 

വിദ്യയ്ക്കു പകരം ആമിയായെത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യരാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ചില്‍ ആരംഭിക്കും. മുന്‍പും മലയാള സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ താരത്തെ തേടിയെത്തിയിരുന്നു. ചക്രം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ ആദ്യം നായികയായി പരിഗണിച്ചത് വിദ്യയെയായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ കാത്തിരിപ്പ് അനിയന്ത്രിതമായി നീളുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.

കബാലിക്ക് ശേഷം രജനീകാന്ത് അഭിനയിക്കുന്ന 'പാ' രഞ്ജിത്ത് ചിത്രത്തില്‍ നായികയായി എത്തുന്നത് വിദ്യാ ബാലനാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രം നിര്‍മ്മിക്കുന്നത് സ്‌റ്റൈല്‍ മന്നന്റെ മരുമകനായ ധനുഷാണ്. സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലിക്ക് ശേഷം സംവിധായകനും നായകനും ഒരുമിക്കുന്ന ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും നിര്‍മ്മാതാവിന്റെ റോളില്‍ ധനുഷിനെ കാണാന്‍ കഴിയുമല്ലോയെന്ന ആശ്വാസത്തിലാണ് പ്രേക്ഷകര്‍.

ശങ്കര്‍ ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗത്തിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends