Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ന്യൂജെന്‍ ലഹരിയില്‍ പൊറുതിമുട്ടി നിര്‍മാതാക്കള്‍

22 FEBRUARY 2017 04:41 PM IST
മലയാളി വാര്‍ത്ത

ന്യൂജെന്‍ സിനിമാപ്രവര്‍ത്തകര്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അടിമകളായതോടെ പല സിനിമകളുടെയും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ ബുദ്ധിമുട്ടുകയാണ്. പണനഷ്ടം മാത്രമല്ല മാനഹാനിയും നേരിടുന്നുണ്ട്. മുതിര്‍ന്ന താരങ്ങളെയും ഇക്കൂട്ടര്‍ അപമാനിക്കുന്നു. കൊച്ചിയിലെ ദമ്പതികളായ ചലച്ചിത്രപ്രവര്‍ത്തകരാണ് ലഹരി ഉപയോഗത്തിന് പൊതുസ്വീകാര്യത ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ ഇവരടങ്ങുന്ന സംഘത്തെ കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തവന്നതോടെ ഇരുവരും ബംഗലുരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ഡീ അഡിക്ഷന് ചികിത്സ തേടിയിരുന്നു.

തൊണ്ണൂറുകളില്‍ മഹാരാജാസ് കോളജിലെ സഹപാഠികളായിരുന്നവര്‍ ഒന്നാകെ ന്യൂജെന്‍ സിനിമയുടെ വക്താക്കളായി രംഗത്തെത്തിയതോടെയാണ് മയക്കുമരുന്ന് ഉപയോഗം സാര്‍വത്രികമായതെന്ന് മുതിര്‍ന്ന താരങ്ങള്‍ പറയുന്നു. ലഹരി ഉപയോഗത്തെ തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിന് അടിമകളായ ചില താരങ്ങള്‍ മംഗലാപുരം, ബംഗലുരു, ഹൈദ്രബാദ് എന്നിവിടങ്ങളിലാണ് ചികിത്സതേടുന്നത്. ഇതില്‍ പലര്‍ക്കും പഴ്‌സണല്‍ സൈക്യാട്രിസ്റ്റുകള്‍ പോലുമുണ്ട്. ഒരു പ്രമുഖ ന്യൂജെന്‍ നടനെ പിതാവ് അമേരിക്കയിലയച്ചാണ് ചികില്‍സ നല്‍കിയത്. ഇപ്പോള്‍ വിവാഹം കഴിച്ച് കുടുംബസമേതം ജീവിക്കുകയാണിയാള്‍.

മയക്കുമരുന്ന, കഞ്ചാവ് ഉപയോഗത്തെ തുടര്‍ന്ന് മുതിര്‍ന്ന സംവിധായകനും നടനുമായ ആള്‍ തന്റെ ഇളയ മകനെ വീട്ടില്‍നിന്ന് അടുത്തിടെ പുറത്താക്കിയിരുന്നു. ന്യൂജെന്‍ താരമായ മകന്‍ മയക്കുമരുന്ന് കുത്തിവച്ച് നടത്തുന്ന അക്രമങ്ങളില്‍ പൊറുതിമുട്ടിയാണ് ഈ പിതാവിന് ഇങ്ങനെ ചെയ്യേണ്ടിവന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ സെറ്റില്‍ മകന്‍ മദോന്മത്തനായി നിര്‍മ്മാതാവിനെ പരസ്യമായി തെറിവിളിച്ചതും ഏറെ വിവാദമായിരുന്നു. സംവിധായകരുടെയും നടന്‍മാരുടെയും മക്കളും അവരുടെ സുഹൃത്തുക്കളും കൂട്ടത്തോടെ ചലച്ചിത്രലേകത്തേക്ക് ചേക്കേറിയതാണ് ഈ മേഖലയിലെ അരാജകത്വത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends