Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത സംവിധായകന്‍ തന്നെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു; വഴങ്ങാത്തതിനാല്‍ സെറ്റില്‍ വച്ച് പരസ്യമായി അപമാനിച്ചു: നടി ലക്ഷ്മി രാമകൃഷ്ണന്‍

10 MARCH 2017 05:29 PM IST
മലയാളി വാര്‍ത്ത

ഒരു പ്രശസ്ത സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. സംവിധായകന്റെ ആവശ്യത്തിന് വഴങ്ങാതെ വന്നപ്പോള്‍ പലരീതിയില്‍ അതിന് പ്രതികാരം ചെയ്‌തെന്നും ലക്ഷ്മി വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഈ തുറന്ന വെളിപ്പെടുത്തല്‍.

സംവിധായകന് വഴങ്ങാതെ വന്നപ്പോള്‍ സിനിമയുടെ സെറ്റില്‍വെച്ച് പരസ്യമായി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞെന്നും ലക്ഷ്മി പറയുന്നു. 'അയാളുടെ ആവശ്യം നിരസിച്ചതിന് പ്രതികാരമായി സിനിമയുടെ സെറ്റില്‍വെച്ച് പരസ്യമായി ചീത്തവിളിച്ചു. അഭിനയിച്ച രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ചു. 25 തവണ വരെ റീടേക്ക് എടുപ്പിച്ചിട്ടുണ്ട്. അത് മനപ്പൂര്‍വ്വമായിരുന്നു. മോശമായി പെരുമാറിയതിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ മോശമായിട്ടായിരുന്നു പിന്നീടുള്ള പെരുമാറ്റം'.

സിനിമയുടെ കാര്യം സംസാരിക്കാന്‍ സംവിധായകന്‍ അയച്ച ഒരാള്‍ ഫ്‌ലാറ്റിലെത്തി മോശമായി സംസാരിച്ചതായും അയാളെ ഉടന്‍ പുറത്താക്കിയതായും ലക്ഷ്മി പറഞ്ഞു. 'അടുത്തകാലത്ത് ഒരു സംവിധായകന്‍ അയച്ച വ്യക്തി സിനിമയെ കുറിച്ച് സംസാരിക്കാന്‍ എന്റെ ഫ്‌ലാറ്റിലെത്തി. ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചു. പിന്നെ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഡേറ്റിന്റെ വിഷയമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നീടാണ് മനസിലാക്കിയത് അയാള്‍ സംസാരിക്കുന്നത് മറ്റുചില കാര്യങ്ങളെ കുറിച്ചാണെന്ന്. ഉടന്‍ അയാളെ പുറത്താക്കി'.സിനിമായ മേഖലയിലെ ചിലരുടെ ഇത്തരം സമീപനങ്ങളാണ് സിനിമ കുറയ്ക്കാന്‍ കാരണമെന്ന് ലക്ഷ്മി വ്യക്തമാക്കി. ബുദ്ധിമതിയായ സ്ത്രീകളോടൊപ്പം ജോലിചെയ്യാന്‍ പലസംവിധായകര്‍ക്കും താത്പര്യമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ജോലിചെയ്യുന്നതിന്റെ പ്രതിഫലം ചോദിച്ച് വാങ്ങുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ല. തുല്യതയെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും സിനിമയില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അവിടെ സ്ത്രീകളെ ഇപ്പോഴും കീഴടക്കി വെച്ചിരിക്കുകയാണ്. അഭിമുഖത്തില്‍ ലക്ഷ്മി വ്യക്തമാക്കുന്നു.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (8 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (13 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (13 hours ago)

Malayali Vartha Recommends