Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ലാപ് ടോപ്പിലെ നഗ്നചിത്രങ്ങളും വീഡിയോകളും സര്‍വീസ് സെന്ററുകാര്‍ അടിച്ചുമാറ്റി; നടി കനി

19 MAY 2017 04:22 PM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക് പോസ്റ്റിലാണ് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് കനി എഴുതിയത്. ഫേസ്ബുക്കിലെ സ്ത്രീകളുടെ സംരക്ഷണത്തിനെന്നു പറഞ്ഞ് കേരള സൈബര്‍ വാരിയേഴ്സ് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പ് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കനി തന്റെ അനുഭവം എഴുതിയത്. നഗ്ന ചിത്രങ്ങളും വീഡിയോകളും എക്സ്‌ക്ലൂസീവ് എന്നൊരു ഫയലിലാക്കി വെച്ചാണ് ലാപ് ടോപ്പ് തിരിച്ചു കിട്ടിയത്. വിവരമറിഞ്ഞ് വീട്ടുകാരോട് അഭിപ്രായം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയും അവര്‍ എഴുതുന്നു. മാതാപിതാക്കളായ മൈത്രേനനും ഡോ. ജയശ്രീയും പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെയാണ്: 

'മൈത്രേയന്‍ പറഞ്ഞു: 'നിന്റെ സമ്മതം ഇല്ലാതെ അതു ചെയ്ത അവര്‍ക്ക് എതിരെ നിനക്കു കേസ് കൊടുക്കാം. ' ഓ എനിക്കതിനൊന്നും മിനക്കെടാന്‍ വയ്യ. ഞാന്‍ അപ്പിയിട്ടോണ്ട് ഡാന്‍സ് കളിക്കണ വീഡിയോ ഇഷ്ടായിച്ചാല്‍ എടുത്തോട്ടെ. പക്ഷെ എന്നോട് ചോദിക്കുന്നതു ആണ് അതിന്റെ ഒരു മര്യാദ. അതു മാത്രം എനിക്കിഷ്ടായില്ല.' 
അടുത്ത ദിവസം ജയശ്രി ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചി പറയ്കാ' എന്നാലും ഫ്രീ ആയിട്ടു ഇതൊക്കെ കൊടുക്കരുത്. ആളുകളു കയ്യും കാലും ഒക്കെ കാണിക്കണേനു എണ്ണി പറഞ്ഞു പൈസ മേടിക്കാറുണ്ടെയ്' ഈ സംഭവം വിവരിച്ച ശേഷം കനി ഇങ്ങനെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്:


'എന്താ ഇപ്പൊ ഇതൊക്കെ പറയാന്‍ ന്നു വെച്ചാല്‍ 'എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാന്‍ നശിച്ചതാ' ( like thet ragic heroines of malayalam cinema). അതോണ്ട് സംരക്ഷകരായ വാരിയര്‍മാരൊന്നും ഈ റോഡ് സൈഡിലേക്ക് വരണ്ട എന്ന്! ഏതു!? മനസ്സിലായല്ല്? ?? തേങ്ക്യു. 


ഇതാണ് കനിയുടെ പോസ്റ്റ്: 

എഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ആദ്യായിട്ട് ഒള്ള പൈസ ഒക്കെ കൂട്ടി വെച്ച് ഒരു മാക് ബുക് പ്രൊ മേടിച്ചു. ഒന്നോ രണ്ടൊ മാസം ആയപ്പോള്‍ അത് പെട്ടെന്ന് ഓണ്‍ ആവണില്ല. എന്റെ ചങ്ക് പെടഞ്ഞു. അങ്ങനെ ആപ്പിള്‍ ഓതറൈസ്ട് ആയിട്ടുള്ള ഒരു കടയിലു നന്നാക്കാന്‍ കൊടുത്തു. ഒരു മാസം കഴിഞ്ഞ് ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ക്ക് പോകുന്ന വഴിക്ക് എന്റെ ഒരു പരിചയക്കാരന്‍ കൂട്ടുകാരനോട് ആ ലാപ്‌റ്റോപ്കടയില്‍ നിന്നും തിരികെ വാങ്ങി സ്റ്റേഷനില്‍ കൊണ്ടന്ന് തരുവോന്ന് ഞാന്‍ ചൊദിച്ചു. അങ്ങനെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. അവന്‍ എന്റെ കോച്ചിന്റെ അരികില്‍ വന്ന് ലാപ്‌റ്റൊപ് തന്ന് തിരികെ പൊയി. അവന്‍ വല്ലാണ്ട് വിയര്‍ത്ത് കുളിച്ചിരുന്നു.

പെട്ടെന്ന് അവന്‍ വീണ്ടും എന്നെ ഫോണില്‍ വിളിക്കണു. ഞാന്‍ വീണ്ടും വാതിലിന്റെ അടുത്ത് ചെന്നപ്പോള്‍ അവന്‍ വിറച്ചു കൊണ്ട് എന്നൊട് പറഞ്ഞു. ' കനീ , ഞാന്‍ വെര്‍തേ മാക് ആയൊണ്ട് ഒന്നു തുറന്ന് നോക്കി. ടെസ്‌ക്റ്റോപ്പ്പിലു 'exclusive' എന്ന് പറഞ്ഞ് ഒരു ഫയല്‍ മാത്രേ ഉണ്ടാര്‍ന്നുള്ളു. അപ്പൊ ലെ ഞാന്‍( മനസ്സില്‍: എക്‌സ്‌ക്ലൂസിവൊ? അങ്ങനെ ഒരു പേരു ഞാന്‍ ഇട്ടിട്ടില്ല എന്നു മാത്രമല്ല, അതു എന്റെ ഒരു വാക്ക് പൊലുമല്ല). എന്തായാലും ഞാന്‍ ചൊദിച്ചു.' ങാ, എന്നിട്ട്?' അപ്പൊ അവന്‍ പറയ്കാ. ' അതില്‍ കനിയുടെ nude പിക്ചര്‍ പിന്നെ വീടിയോ അങ്ങനെ എന്തൊക്കെയൊ ഉണ്ട്. 'അവന്‍ ഇതറിയാതെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ആ ഫയല്‍ തുറന്നു. അടുത്തിരുന്ന ആളുകള്‍ കണ്ടു. പെട്ടെന്ന് ലാപ്‌റ്റൊപ് അടച്ചു വെച്ചു. ഞാന്‍ അവന്റെ വെപ്രാളം കണ്ടിട്ട് അവനെ സമധാനിപ്പിക്കാന്‍ പറഞ്ഞു. ' അതിനെന്താ സാരമില്ല. നീ എന്റെ കുറച്ച് ഫോട്ടോസ് കണ്ടു. അത്രെ ഉള്ളു. ട്രയിന്‍ വിടാറായി. ശരി.

'അപ്പൊള്‍ അവന്‍ എന്നോട് പറഞ്ഞു. ' കനീ , അല്ല ആ റിപ്പയര്‍ കടയിലുള്ള അവരൊക്കെ അത് അപ്പോള്‍ കണ്ടില്ലെ? അവരത് എന്താ ചെയ്യാന്‍ പോവുന്നതു എന്ന് നമുക്കറിയില്ലല്ലൊ?' അപ്പൊഴെക്കും ട്രയിന്‍ വിട്ടു തുടങ്ങി. ആ ചിന്ത അപ്പോഴാ എന്റെ മനസ്സില്‍ വന്നത്. ഞാന്‍ അല്ലെങ്കിലും ഇതെത് ഫയല്‍ എക്‌സ്‌ക്ലുസിവ്? എന്ന് അലൊചിച്ച് നിക്കാ? ലാപ്‌റ്റോപ് തുറന്ന് നൊക്കിയപ്പൊ സംഗതി ശരിയാ. അങ്ങനെ ഒരു ഫയലും പിന്നെ ഞാന്‍ recycle bin ന്നു വരെ ടിലീറ്റ് ചെയ്ത വീടിയോ ഫോട്ടോസ് ഒക്കെ. ഞാന്‍ ലാപ്‌റ്റൊപ് വാങ്ങിയ സമയത്ത് കുറെ തുണിയില്ലാതെ ഡാന്‍സോടെ ഡാന്‍സ്. അപ്പിയിടുന്നതു അങ്ങനെ തുടങ്ങി എന്തൊക്കൊ എടുത്തിരുന്ന്. ആ സമയത്ത് ഒരു സിനിമക്ക് വേണ്ടി മൊട്ടയടിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ nude ആയിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. 

അതൊണ്ട് ആണോന്ന് അറിയില്ല, തുണിയില്ലാതെ കുറെ ഫോട്ടോസ് വീടിയൊസ് ഒക്കെ എന്റെ ലാപ്‌റ്റൊപില്‍ ഉണ്ടാര്‍ന്ന്. ഇതൊക്കെ പക്ഷെ ഞാന്‍ delete ചെയ്ത് കളഞ്ഞതാ. അപ്പ്‌പൊള്‍ ഈ കടയിലുള്ള വിദ്വാന്മാര്‍ അതൊക്കെ പോയി തിരിച്ചെടുത്ത്, exclusive എന്നൊരു പേരും ഇട്ട് അതു ഡെസ്‌ക്ടോപ്പില്‍ ഇട്ട് എനിക്ക് തിരികെ തന്നിരിക്കുന്നു. ആവശ്യത്തിനു കോപ്പീ അവരും എടുത്തിട്ടുണ്ടാവും. തമാശ അതല്ല. ഈ ഇന്ത്യാ മഹാരാജ്യത്ത് എന്താണു തെറ്റ് ,ശരി എന്നറിയത്തതു കൊണ്ട് ഞാന്‍ മൈത്രേയനും ജയശ്രി ചേച്ചിക്കും അപ്പ്‌പൊള്‍ തന്നെ വിശദമായി ഈ സംഭവത്തെ പറ്റി sms അയച്ചു. ഞാന്‍ ചൊദിച്ചു, അല്ല എന്റെ തന്നെ nude പിക്, വീടിയോ ഒക്കെ എന്റെ ലാപ്‌റ്റൊപില്‍ ഉള്ളത് ഒരു തെറ്റ് ആണോ? 

എന്താല്ലെ? നാണക്കെടു തന്നെ എന്റെ കാരിയം. പിന്നെ പൊതു ബോധം, കുളിക്കുംബൊള്‍ സ്വന്തം ശരീരം നൊക്കുന്നത് പോലും തെറ്റ്എന്നിരിക്കെ എന്റെ സംശയം സ്വാഭാവികം എന്ന് കരുതി ക്ഷമിക്കാം. ജയശ്രി ചേച്ചി ഇതിനു ഒരു മറുപടി പോലും അയച്ചില്ല. മൈത്രേയന്‍ പറഞ്ഞു: 'നിന്റെ സമ്മതം ഇല്ലാതെ അതു ചെയ്ത അവര്‍ക്ക് എതിരെ നിനക്കു കേസ് കൊടുക്കാം. ' ഓ എനിക്കതിനൊന്നും മിനക്കെടാന്‍ വയ്യ. ഞാന്‍ അപ്പിയിട്ടൊണ്ട് dance കളിക്കണ വീടിയോ ഇഷ്ടായിച്ചാല്‍ എടുത്തൊട്ടെ. പക്ഷെ എന്നൊട് ചൊദിക്കുന്നതു ആണു അതിന്റെ ഒരു മര്യാദ. അതു മാത്രം എനിക്കിഷ്ടായില്ല. അടുത്ത ദിവസം ജയശ്രി ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചി പറയ്കാ. എന്നാലും ഫ്രീ അയിട്ടു ഇതൊക്കെ കൊടുക്കരുത്. ആളുകളു കയ്യും കാലും ഒക്കെ കാണിക്കണെനു എണ്ണി പറഞ്ഞു പൈസ മേടിക്കാറുണ്ടെയ്.
അപ്പറഞ്ഞതിലും ഒരു കാരിയം ഉണ്ട്.

എന്റെ അടുത്ത കൂട്ടുകാര്‍ കുറച്ച് നാളു youtubiല്‍ തപ്പി ' മൊട്ട nude dance ' nnokke പറഞ്ഞിട്ട്. എവിടുന്ന് ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ചിലപ്പോള്‍ തീട്ടം ഒക്കെ ഉള്ളൊണ്ട് ആരിക്കും. എന്താ ഇപ്പൊ ഇതൊക്കെ പറയാന്‍ ന്നു വെച്ചാല്‍ 'എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാന്‍ നശിച്ചതാ' ( like the tragic heroines of malayalam cinema) അതൊണ്ട് സംരക്ഷകരായ warrior മാരൊന്നും ഈ road sidilekku വരണ്ട എന്ന്! ഏതു? മനസ്സിലായല്ല്? ?? തേങ്ക്യു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (5 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (5 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (5 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (5 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (5 hours ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (5 hours ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (5 hours ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (5 hours ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (5 hours ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (5 hours ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (5 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (5 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (5 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (5 hours ago)

Malayali Vartha Recommends