Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ച മമ്മൂക്ക!!

22 MAY 2017 09:46 AM IST
മലയാളി വാര്‍ത്ത

അടുത്തിയെ ട്രോളന്‍മാര്‍ വലിയ വിഷയമാക്കിയ സംഭവമായിരുന്നു മമ്മൂട്ടിയുടെ സിഗരറ്റ് വലി. പണ്ട് താന്‍ ഒരു ദിവസം നൂറ് സിഗരറ്റ് വരെ വലിക്കുമായിരുന്നു എന്നും, ഇപ്പോള്‍ പൂര്‍ണമായും പുകവലി നിര്‍ത്തി എന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ 'ഇങ്ങള് ഇതെന്ത് തള്ളാണെന്റ് ബാബ്വേട്ടാ' എന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം. എത്രതന്നെ ട്രോളിയാലും ഇല്ലെങ്കിലും അത് സത്യമാണ്.. സിഗരറ്റ് വലിയുടെ കാര്യത്തില്‍ അക്കാലത്ത് മമ്മൂട്ടിയെ തോത്പിക്കാന്‍ മറ്റൊരു നടന്‍ മലയാളത്തിലില്ലായിരുന്നു എന്നാണ് കേട്ടത്. എന്നാല്‍ ഈ മമ്മൂട്ടി നടി പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ച കഥയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ..?

നോ മോട്ടീവ് എന്ന ഇംഗ്ലീഷ് ചെറുകഥയെ ആസ്പദമാക്കി എംടി വാസുദേവന്‍ തിരക്കഥ എഴുതി പവിത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്തരം. മമ്മൂട്ടി, സുകുമാരന്‍, സുപര്‍ണ, പാര്‍വ്വതി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിലെ മര്‍മ്മ പ്രധാന രംഗങ്ങളിലൊന്നായിരുന്നു സുപര്‍ണയും പാര്‍വ്വതിയും തെരുവുകച്ചവടക്കാരുടെ ടെന്റില്‍ പോയി കഞ്ചാവ് വലിക്കുന്ന സീന്‍. കൂടാതെ മമ്മൂട്ടിയോട് സിഗരറ്റ് വാങ്ങി വലിച്ചു നോക്കുന്ന സീനും പാര്‍വ്വതിയ്ക്ക് ചിത്രത്തിലുണ്ടായിരുന്നു.. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഒന്ന് രണ്ട് തവണ സിഗരറ്റ് കത്തിച്ച് ചുണ്ടില്‍ വച്ച് സുപര്‍ണ പെട്ടന്ന് തന്നെ പുകവലിക്കാന്‍ പഠിച്ചു. പക്ഷെ പാര്‍വ്വതിയ്ക്ക് എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. സിഗരറ്റ് കത്തിച്ച് ചുണ്ടില്‍ വയ്ക്കുമ്പോഴേക്കും ചുമക്കാന്‍ തുടങ്ങി. സംവിധായകനും സഹായികളും എത്ര ശ്രമിച്ചിട്ടും പാര്‍വ്വതിയ്ക്ക് ആ രംഗം വഴങ്ങുന്നില്ല..

ഇതൊക്കെ കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ഒരു പാക്ക് സിഗരറ്റെടുത്ത് മമ്മൂട്ടി പാര്‍വ്വതിയുടെ കൈയ്യില്‍ കൊടുത്തു. എന്നിട്ട് അതില്‍ നിന്ന് ഒരെണ്ണം എടുത്ത് കത്തിച്ച് ചുണ്ടില്‍ വച്ച് പുക ചുരുളുകള്‍ നല്ല സ്‌റ്റൈലായി പുറത്ത് വിട്ടു. ഇത് കണ്ട് പാര്‍വ്വതി കൈയ്യടിക്കാന്‍ തുടങ്ങി. ഇതുപോലെ ഒന്ന് ശ്രമിച്ചു നോക്കാന്‍ പാര്‍വ്വതിയോട് മമ്മൂട്ടി ആവശ്യപ്പെട്ടു. പാര്‍വ്വതി ശ്രമിക്കാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും മമ്മൂട്ടിയെ പോലെ പുക ചുരുളുകള്‍ പുറത്ത് വിടാന്‍ പാര്‍വ്വതിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ചുണ്ടില്‍ സിഗരറ്റ് വയ്ക്കുമ്പോഴുള്ള ചുമ പമ്പ കടന്നിരുന്നു. സംവിധായകന് വേണ്ട വിധത്തില്‍ പുകവലിക്കാനുള്ള രംഗവും പാര്‍വ്വതി അപ്പോഴേക്കും പഠിച്ചെടുക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends