Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

സീരിയലിലെ വില്ലത്തിക്ക് കിട്ടിയ പണി!!

23 MAY 2017 09:03 AM IST
മലയാളി വാര്‍ത്ത

സിനിമാ - സീരിയല്‍ താരങ്ങളൊക്കെ യഥാര്‍ത്ഥ ജീവിതത്തിലും കഥാപാത്രങ്ങളെ പോലെയാണെന്നാണ് ചിലരുടെയൊക്കെ തെറ്റിദ്ധാരണ. അതുകൊണ്ടാണല്ലോ താരങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടാവുന്നത്. സിനിമാ താരങ്ങള്‍ക്ക് കുഴപ്പമില്ല.. ഒരു സിനിമയില്‍ വില്ലനോ വില്ലത്തിയോ ആയാല്‍ മറ്റൊരു സിനിമയില്‍ മാറി അഭിനയിക്കാം. ഒരു സ്ഥിരം ടാഗ് വരില്ല. എന്നാല്‍ സീരിയല്‍ താരങ്ങളുടെ കാര്യം അങ്ങനെയാണോ..?


തങ്ങളുടെ സ്വീകരണ മുറിയില്‍ സ്ഥിരം വരുന്ന സീരിയല്‍ താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയൊക്കെയാണെന്നാണ് ചില അമ്മമാരുടെയും അമ്മൂമ്മമാരുടെയും വിചാരം. കണ്ണീര്‍ നായികമാരെ നേരിട്ട് കാണുമ്പോള്‍ കെട്ടിപ്പിടിച്ച് കരയുന്നവരും, വില്ലത്തിമാരെ പരസ്യമായി തെറിവിളിക്കുന്നവരും ഉണ്ട്. അങ്ങനെ പണി കിട്ടിയ നായികയാണ് പ്രതീക്ഷ ജി പ്രദീപ്.

എന്നാല്‍ തനിക്കതില്‍ സന്തോഷം മാത്രമേയുള്ളൂ എന്ന് പ്രതീക്ഷ പറയുന്നു. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്യുന്ന ആത്മസഖി എന്ന സീരിയലിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് പ്രതീക്ഷ ജി പ്രദീപ്. സീരിയലില്‍ മിയ എന്ന കഥാപാത്രത്തെയാണ് പ്രതീക്ഷ അവതരിപ്പിയ്ക്കുന്നത്. അല്പം നെഗറ്റീവ് സൈഡ് തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നന്മയുടെ പക്ഷത്താണ് മിയ.

ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്ത അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷയുടെ അരങ്ങേറ്റം. ആദ്യ സീരിയലില്‍ തന്നെ വില്ലത്തിയുടെ വേഷമായിരുന്നു. പുറത്ത് പോകുമ്പോഴൊക്കെ പലരും പരസ്യമായി വഴക്ക് പറഞ്ഞിട്ടുണ്ട് എന്ന് പ്രതീക്ഷ പറയുന്നു. അമ്മ സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയത്ത് ഒരിക്കല്‍ പ്രതീക്ഷ ഒരു അമ്പലത്തില്‍ പരിപാടിയ്ക്ക് പോയത്രെ. കുറേ അമ്മൂമ്മമാര്‍ അവിടെ കൂടിയിരിപ്പുണ്ട്.

അമ്മ സീരിയലിലെ കുട്ടി വന്നിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ അവര്‍ മാറിയിരുന്ന് പറയുകയാണത്രെ, 'വന്നേക്കുന്നു അവള്‍.. ഞങ്ങള്‍ക്കൊന്നും കാണണ്ട' എന്ന്. കുറച്ചു നേരം കഴിഞ്ഞ് പ്രതീക്ഷയുടെ കളിയും ചിരിയുമൊക്കെ കണ്ടപ്പോള്‍ വല്യ കുഴപ്പമില്ല എന്ന് തോന്നിയത് കൊണ്ടാവും എല്ലാവരും അടുത്ത് വന്ന് സംസാരിച്ചത്രെ. ഇത്തരം അനുഭവങ്ങള്‍ വേദനിപ്പിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഒരിക്കലുമില്ല എന്നാണ് പ്രതീക്ഷയുടെ മറുപടി.. സത്യം പറഞ്ഞാല്‍ സന്തോഷമാണ് തോന്നാറുള്ളത്.

ആ കഥാപാത്രമായി നമ്മള്‍ അഭിനയിച്ചത് നന്നായത് കൊണ്ടാണല്ലോ അവര്‍ ദേഷ്യം കാണിച്ചത്. ശരിക്കും ഞാന്‍ വീട്ടില്‍ ഒരു പാവം കുട്ടിയാണ്. വില്ലത്തിയായി അഭിനയിച്ചപ്പോള്‍ വീട്ടുകാര്‍ക്കും അത്ഭുതമായിരുന്നു. നീ ഇതൊക്കെ എങ്ങനെ അഭിനയിക്കുന്നു എന്നായിരുന്നു അവരുടെ ചോദ്യം. സംവിധായകന്‍ പറഞ്ഞ് തരുന്നത് പോലെയാണ് ഓരോ രംഗവും ചെയ്യുന്നത്.

ഒരു താരോത്സവം പരിപാടിയില്‍ പോയപ്പോഴാണ് സീരിയല്‍ താരം സാജന്‍ സൂര്യനെ പരിചയപ്പെട്ടത്. അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അന്ന് പറഞ്ഞിരുന്നു. താരോത്സവത്തില്‍ പാട്ടും ഡാന്‍സുമൊക്കെ ചെയ്ത് മടങ്ങിപ്പോന്നു. കുറേ നാള്‍ കഴിഞ്ഞാണ് അമ്മ സീരിയലില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അമ്മയിലെ മീനാക്ഷി എന്ന വില്ലത്തിയെ ചെയ്തത്. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്നിട്ടുണ്ട് എന്നും പ്രതീക്ഷ പറയുന്നു. അമ്മയും ആത്മസഖിയും കൂടാതെ പ്രണയം, ചാവറയച്ചന്‍ എന്നീ സീരിയലുകളിലും പ്രതീക്ഷ ഭാഗമാണ്. ബിടെക് പഠനത്തോടൊപ്പമാണ് പ്രതീക്ഷ അഭിനയവും കൊണ്ട് പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (5 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (5 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (5 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (5 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (5 hours ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (5 hours ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (5 hours ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (5 hours ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (5 hours ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (5 hours ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (5 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (5 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (5 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (6 hours ago)

Malayali Vartha Recommends