Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എടുത്ത് ചാടി ജീവിതം തകര്‍ക്കരുത്' ഉപദേശവുമായി രേഖ രതീഷ്

23 MAY 2017 03:56 PM IST
മലയാളി വാര്‍ത്ത

പരസ്പരം എന്ന ടെലിവിഷന്‍ സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് ഇപ്പോള്‍ രേഖ രതീഷ് എന്ന അഭിനേത്രിയെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചയം. സീരിയലില്‍ കുടുംബത്തെയും മക്കളെയും നോക്കുന്ന ഉത്തമ പത്‌നിയാണെങ്കിലും രേഖ രതീഷിന്റെ സ്വകാര്യ ജീവിതം അത്ര സുഖകരമല്ല. പ്രണയവും വിവാഹവുമൊക്കെയായി തകര്‍ന്നടിച്ച രേഖ ഇപ്പോള്‍ ജീവിതത്തില്‍ തനിച്ചാണ്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പുതുതായി വരുന്ന അഭിനേതാക്കളോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ രേഖ രതീഷ് പറഞ്ഞു, 'എടുത്ത് ചാടി ജീവിതം തകര്‍ക്കരുത്' എന്ന്. അനുഭവത്തില്‍ നിന്ന് പറയുമ്പോള്‍ അതിന് കാത് കൊടുക്കണം...

എല്ലാ ഇന്റസ്ട്രിയിലും എന്ന പോലെ ചതിയുടെ കുഴികള്‍ സീരിയല്‍ രംഗത്തുമുണ്ട്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി സീരിയല്‍ സിനിമാ മേഖലയില്‍ എത്തുമ്പോള്‍ ഒരുപാട് കരുതലുകള്‍ വേണം. ആദ്യമായി ഒരു സീരിയല്‍ സെറ്റിലെത്തുമ്പോള്‍ അച്ഛനെയോ അമ്മയെയോ കൂടെ കൂട്ടണം. സെറ്റ് പ്രൊഫഷണലാണെന്ന് തിരിച്ചറിഞ്ഞാല്‍, എല്ലാവരുമായി പരിചയത്തിലായി കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. എടുത്ത് ചാടി ഒന്നും തീരുമാനിക്കരുത്. ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത് എന്നൊക്കെയാണ് രേഖ രതീഷ് പുതുതായി വരുന്ന കുട്ടികളോട് പറയുന്നത്.


സമ്പന്നമായ കുടുംബത്തിലാണ് രേഖ രതീഷ് ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയ രംഗത്തെത്തി. നൃത്തവും അഭിനയവുമായി ജീവിതം തിരക്കിലായി. അതിനിടയില്‍ ഉണ്ടായ പ്രണയങ്ങളും വിവാഹങ്ങളും രേഖയെ തകര്‍ത്തു. അഞ്ച് വിവാഹം കഴിച്ച സീരിയല്‍ നടിയാണ് രേഖ എന്നത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ അഞ്ച് ദാമ്പത്യത്തിലും രേഖയ്ക്ക് സന്തോഷം കിട്ടിയില്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിച്ചാണ്. തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു രേഖ രതീഷിന്റെ ആദ്യത്തെ വിവാഹം. കോളേജ് പഠനകാലത്ത് യൂസഫ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു.


യൂസഫുമായി പിരിഞ്ഞ രേഖ നിര്‍മല്‍ പ്രകാശ് എന്ന നടനുമായി അടുത്തു. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും നിര്‍മല്‍ മരണപ്പെട്ടു. കമാല്‍ റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്. പക്ഷെ കമാല്‍ രേഖയുടെ ജീവിതത്തില്‍ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു.


മീഡിയയില്‍ ജോലി ചെയ്യുന്ന അഭിലാഷ് എന്നയാളായിരുന്നു രേഖയുടെ നാലാമത്തെ ഭര്‍ത്താവ്. അഭിലാഷ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ അഭിലാഷിന്റെ ആദ്യ ഭാര്യ ഒരുപാട് നിയമ നടപടിയൊക്കെ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. ഈ ബന്ധത്തിലാണ് രേഖയ്ക്ക് അയാന്‍ എന്ന കുഞ്ഞ് പിറന്നത്. അഭിലാഷുമായുള്ള വിവാഹ ബന്ധവും രേഖയ്ക്ക് അധികനാള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ആ ബന്ധവും വേര്‍പിരിഞ്ഞു. അഞ്ചാമതും രേഖ ഒരു വിവാഹം കഴിച്ചു. അതും ഇപ്പോള്‍ നിലവിലില്ല എന്നാണ് കേള്‍ക്കുന്നത്. മകന്‍ അയാനിനൊപ്പം ചെന്നൈയിലാണ് നടി ഇപ്പോള്‍ താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends