Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ മകള്‍ നഷ്ടപ്പെട്ട വേദനയിലും രണ്ടാമത്തെ മകളുടെ കളിചിരിയില്‍ എല്ലാം മറന്ന് ഗിന്നസ് പക്രുവും ഭാര്യയും!!

22 JUNE 2017 12:14 PM IST
മലയാളി വാര്‍ത്ത

തന്നെക്കാള്‍ ഉയരത്തിലെത്തണം തന്റെ മക്കള്‍ എന്നായിരിക്കും ഏതൊരു അച്ഛനും ആഗ്രഹിക്കുക. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അച്ഛനെക്കാള്‍ വളര്‍ന്ന ഒരു മകളും, അച്ഛനുമുണ്ട് മലയാള സിനിമയില്‍. ഗിന്നസ് പക്രുവെന്നു നമ്മളെല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന അജയനും, മകള്‍ ദീപ്ത കീര്‍ത്തിയുമാണ് ആ അച്ഛനും മകളും.

ആദ്യ മകള്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ മനസ്സ് തകര്‍ന്ന പക്രുവിനും, ഭാര്യ ഗായത്രിക്കും ലഭിച്ച വരദാനമാണ് ദീപ്ത കീര്‍ത്തി. ഇന്ന് ആ എട്ടു വയസ്സുകാരിയുടെ കളിചിരികളില്‍ പക്രു എല്ലാ വേദനയും മറക്കും. അച്ഛന്‍ എപ്പോഴും കുഞ്ഞായിരിക്കുന്നതില്‍ മകള്‍ക്ക് വിഷമമില്ല. അഭിമാനമാണ്. എവിടെ പോയാലും ആ മകള്‍ അഭിമാനത്തോടെ പറയും, ഞാന്‍ ഗിന്നസ് പക്രുവിന്റെ മകള്‍ ദീപ്ത കീര്‍ത്തി ആണെന്ന് മകള്‍ക്കൊപ്പം ഒരു കൂട്ടുകാരനായും അവശ്യ സന്ദര്‍ഭങ്ങളില്‍ അച്ഛനായുമെല്ലാം പക്രു മകളുടെ കാര്യങ്ങള്‍ നോക്കും.



അച്ഛനും മകളും കളിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും രസമായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ രണ്ടുപേരും ഭയങ്കര സീരിയസാണത്രെ. അച്ഛന്റെ കാര്യങ്ങള്‍ നോക്കാനും മകള്‍ക്ക് ഭയങ്കര ഉത്സാഹമാണ്. എവിടെ ചെന്നാലും പക്രുവിന്റെ കാര്യങ്ങള്‍ നോക്കുന്നത് ദീപ്തകീര്‍ത്തി ആണെന്നാണ് പക്രു തന്നെ പറയുന്നത്. പക്രുവിനെ കൂട്ടുകാര്‍ക്കൊക്കെ പരിചയപെടുത്തികൊടുക്കാന്‍ മകള്‍ക്ക് ഭയങ്കര ഉത്സാഹമാണ്. ആര് ഫോണ്‍ വിളിച്ചാലും അച്ഛനെക്കൊണ്ടും സംസാരിപ്പിക്കുമത്രേ ആ മകള്‍.



മകളുടെ തമാശകള്‍ കുറിച്ച് പക്രു പറയുന്നതിങ്ങനെ. 'റണ്‍ കേരള റണ്ണിന്റെ പരിപാടിയ്ക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞെങ്കിലും കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോള്‍ അവള്‍ക്ക് പരിഭവമായി. വലിയ തിരക്കായിരുന്നു എന്നും കുട്ടികളെ കൊണ്ടു പോകാന്‍ കഴിയാത്ത പരിപാടിയായിരുന്നു എന്നും പറഞ്ഞപ്പോള്‍, കുട്ടിയായ അച്ഛനെങ്ങനെ പോയി എന്നായിരുന്നു അവളുടെ ചോദ്യം'. എന്തായാലും ഇന്ന് ആ കളിചിരികളും തമാശകളുമാണ് പക്രുവിന്റെയും ഭാര്യ ഗായത്രിയുടെയും ലോകം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 minute ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (13 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (23 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (28 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (37 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (46 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends