Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍ സംവിധായകനാകുന്നു; രാമലീലയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ സിനിമകള്‍

21 OCTOBER 2017 03:54 PM IST
മലയാളി വാര്‍ത്ത

ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ സംവിധായകനാകുന്നു. മോഹന്‍ലാലും ദിലീപും ഉള്‍പ്പെടെയുള്ള നിരവധി കലാകാരന്‍മാര്‍ക്ക് തുടക്കത്തില്‍ അവസരങ്ങള്‍ നല്‍കിയ സുരേഷ് കുമാര്‍ അടുത്തിടെ രാമലീലയില്‍ സുപ്രധാനമായ ഒരു വേഷവും ചെയ്തിരുന്നു. മുമ്പ് നമ്പര്‍ 20 മദ്രാസ് മെയില്‍ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തിട്ടുള്ള സുരേഷിനെ അടുത്തിടെ തെലുങ്ക് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മകള്‍ കീര്‍ത്തി തെലുങ്കിലും തമിഴിലും തിളങ്ങുന്നതിനാല്‍ താരം ആ വേഷം വേണ്ടെന്ന് വെച്ചു. അതേസമയം രാമലീല സൂപ്പര്‍ഹിറ്റായതോടെ നിരവധി വേഷങ്ങള്‍ സിനിമയില്‍ തേടിവരുന്നുണ്ട്. എന്നാല്‍ അഭിനയത്തില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം ഉണ്ടാകുമെന്നാണ് അറിയുന്നത്.

നിര്‍മാതാവായാണ് സുരേഷ്‌കുമാര്‍ സിനിമയില്‍ എത്തിയതെങ്കിലും അഭിനയമോഹവും സംവിധായനമോഹവും പണ്ടേ ഉണ്ടായിരുന്നു. സുഹൃത്ത് പ്രിയദര്‍ശന്‍ സംവിധായകനായതോടെ സംവിധാന മോഹം ഉപേക്ഷിച്ച് നിര്‍മാതാവായി. പ്രിയന്റെ ആദ്യകാല ചിത്രങ്ങളായ പൂച്ചയ്‌ക്കൊരു മൂക്കൂത്തി ഉള്‍പ്പെടെ നിര്‍മിച്ചു. പിന്നീട് മറ്റൊരു സുഹൃത്തായ മോഹന്‍ലാല്‍ നായകനായതോടെ അഭിനയ സ്വപ്‌നവും അവസാനിപ്പിച്ചു. മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ നിര്‍മ്മിച്ചു. അവയിലേറെയും സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോള്‍ പത്ത് കൊല്ലത്തിലധികമായി മോഹന്‍ലാലും സുരേഷ്‌കുമാറും ഒന്നിച്ച് സിനിമ ചെയ്തിട്ട്. 

സുരേഷ് അഭിനയം തുടങ്ങിയതോടെ വീട്ടില്‍ മൂന്ന് താരങ്ങളാണുള്ളത്. ഭാര്യ മേനക തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. മുപ്പതോളം സിനിമകള്‍ നിര്‍മിച്ചതിനാല്‍ സിനിമയുടെ എല്ലാ കാര്യങ്ങളെ കുറിച്ചും സുരേഷിന് വ്യക്തമായ ധാരണയുണ്ട്. നിര്‍മാതാവായി ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ സംവിധായകരുടെ രീതികളും ക്യാമറാ ചലനങ്ങളും സസൂഷ്മം നിരീക്ഷിക്കുന്നയാളാണ് സുരേഷ്. താരങ്ങളെ കാസ്റ്റ് ചെയ്യുന്നതിലും ആ മിടുക്ക് അദ്ദേഹം കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കാശ്മീരം എന്ന ചിത്രത്തില്‍ ഒരു ഹിന്ദിക്കാരനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചതാണ്. പക്ഷെ, എത്ര ടേക്കുകള്‍ എടുത്തിട്ടും അയാളുടെ അഭിനയം ശരിയായില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ സംവിധായകന്‍ രാജീവ് അഞ്ചല്‍ നില്‍ക്കുമ്പോഴാണ് സഹസംവിധായകനായ മധുപാലിനെ കൊണ്ട് ആ വേഷം ചെയ്യിക്കാന്‍ സുരേഷ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹിന്ദിക്കാരന്റെ ലുക്ക് മധുപാലിനില്ലെന്ന് പറഞ്ഞപ്പോള്‍ മുടി ചെമ്പിപ്പിച്ചാല്‍ മതിയെന്ന് സുരേഷ് പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ മധുപാലിന് ഉത്തരേന്ത്യന്‍ ലുക്കായി. ഇത്രയും ഉള്‍ക്കാഴ്ചയുള്ള സുരേഷ്‌കുമാറിന്റെ സംവിധാന സംരംഭവും മോശമാകില്ലെന്ന് വിശ്വസിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (7 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (28 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (42 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends