Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച സംഭവത്തില്‍ കോടതി വിധി വരുന്നത് വരെ ക്ഷമ കാണിക്കണം: വിനീത് ശ്രീനിവാസന്‍

21 OCTOBER 2017 04:38 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ അന്തിമമായ കോടതി വിധി വരുന്നത് വരെ എല്ലാവരും ക്ഷമ കാണിക്കണമെന്ന് വിനീത് ശ്രീനിവാസന്‍. വിഷയത്തില്‍ യുവതാരങ്ങള്‍ ഇടപെട്ടില്ലെന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു താരം. ഇക്കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവരാണ്. അഭിപ്രായം പറയുന്നവരെ പ്രത്യേക വിഭാഗത്തില്‍പെടുത്താനുമുള്ള ശ്രമം നടത്തുന്നുണ്ട്. മലയാള സിനിമയിലെ ഒരു കൂട്ടായ്മയില്‍ ഇത് വലിയ പ്രശ്‌നം ഉണ്ടാക്കിയിരിക്കുന്നു. അതിനാല്‍ കോടതിവിധിക്കായി എല്ലാവരും കാത്തിരിക്കണം. താരം പറയുന്നു. ആന അലറോടലറല്‍ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് വിനീത്. 

ദിലീപ് നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരിലെ വീട്ടില്‍ കരി ഓയില്‍ ഒഴിച്ചെന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഓണ്‍ലൈനില്‍ കണ്ടിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റാത്ത കാലമാണെന്ന് താരം ചൂണ്ടിക്കാട്ടി. പിന്നെ രണ്ട് മൂന്ന് വിളിച്ചപ്പോള്‍ അച്ഛനെ വിളിച്ചു, അങ്ങനയൊരു കോമഡി നടന്നെന്നാണ് പറഞ്ഞത്. അത് കേട്ട് തനിക്ക് ചിരിവന്നെന്നും അച്ഛനും ചിരിച്ചെന്നും വിനീത് പറഞ്ഞു. വിനീത് ശ്രീനിവാസന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് ദിലീപാണ്. അതുകൊണ്ടാണ് ശ്രീനിവാസന്‍ ദിലീപിന് പരസ്യ പിന്തുണ നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. പരിചയമുള്ളവരുടെ തിരക്കഥകള്‍ കേള്‍ക്കും. ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ആന അലറോടലറല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപ് മേനോന്‍ വടക്കന്‍സെല്‍ഫി ചെയ്ത പ്രജിത്തിന്റെ അസോസിയേറ്റാണ്. അതുകൊണ്ടാണ് തിരക്കഥ കേട്ടത്. ആനയാണ് ഇതിലെ പ്രധാന കഥാപാത്രം. ചിത്രീകരണത്തിന് മുമ്പ് വടക്കാഞ്ചേരിയിലെ ആനക്കോട്ടയില്‍ പോയിരുന്നു. പണ്ട് ആനയെ ദൂരെ നിന്ന് കണ്ടിട്ടുള്ളതല്ലാതെ തൊട്ട് നോക്കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഷൂട്ടിംഗിന് ആനയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ പ്രയാസമുണ്ടായില്ല. ചെവിയും കാലുകളും പോലും ആന കൃത്യമായി അനക്കി ചിത്രീകരണവുമായി സഹകരിച്ചു.

കേരളത്തിലെ സമകാലീന സംഭവങ്ങള്‍ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് ആന അലറോടലറല്‍. ആനയാണ് കേന്ദ്രകഥാപാത്രമെന്നും വിനീത് പറഞ്ഞു. തന്റെ നേതൃത്വത്തില്‍ സിനിമയില്‍ ഗ്രൂപ്പുണ്ടെന്ന ആക്ഷേപം വിനീത് നിഷേധിച്ചു. സുഹൃത്തുക്കളുമായി സിനിമ ചെയ്യുന്നുണ്ടെന്നല്ലാതെ ഗ്രൂപ്പൊന്നും ഇല്ലെന്ന് താരം പറഞ്ഞു. അഭിനയത്തേക്കാളുപരി സംവിധാനത്തിലും എഴുത്തിലും ശ്രദ്ധിക്കാനാണ് വിനീതിന് ഇഷ്ടം. അമ്മാവന്‍ എം. മോഹനന്റെ സിനിമയില്‍ അഭിനയിക്കാന്‍ മാത്രമാണ് ഡേറ്റ് നല്‍കിയിരിക്കുന്നതെന്നും താരം വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (8 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (29 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (43 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends