Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തിൽ വഴിത്തിരിവായ മീശമാധവൻ പൊടിതട്ടിയെടുക്കുന്നു...

22 OCTOBER 2017 11:54 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. ചുരുക്കം ചില സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. 1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ഈ താരജോഡികള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് അത് മലയാള സിനിമയിലെ തന്നെ മികച്ച താര ജോഡികളിലൊന്നായി മാറുകയായിരുന്നു.

മീശമാധവന്റെ ഗംഭീര വിജയത്തിനു ശേഷം നിരവധി സിനിമകളില്‍ ദിലീപ് കാവ്യ കൂട്ടുകെട്ട് അഭിനയിച്ചു. മിഴി രണ്ടിലും, വെള്ളരി പ്രാവിന്റെ ചങ്ങാതി, പാപ്പി അപ്പച്ചാ, റണ്‍വേ തുടങ്ങിയ ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുമാണ് ഇവര്‍ ഒരുമിച്ചഭിനയിച്ച അവസാനത്തെ ചിത്രം. ഓണ്‍ സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവർത്തിച്ചു.  

നാടകീയമായ നിരവധി സംഭവങ്ങളും വിവാദങ്ങളും അതിനിടയില്‍ അരങ്ങേറിയിരുന്നു. കാവ്യാ മാധവന്‍ സിനിമയിലേക്ക് തിരിച്ചു വരുമോയെന്ന ചോദ്യം പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.എന്നാല്‍ ചോദ്യങ്ങള്‍ക്ക് വിരാമമിട്ട് മീശമാധവന്‍ രണ്ടാം ഭാഗത്തിലൂടെ കാവ്യയും ദിലീപും വീണ്ടും ഒന്നിക്കുകയാണ്.

കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആദ്യ ഭാഗം തയ്യാറാക്കിയ ലാല്‍ ജോസിനെ കൊണ്ടു തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യിക്കാനാണ് പദ്ധതി. ഇക്കാര്യം ലാല്‍ ജോസുമായി സംസാരിച്ച് ധാരണയിലെത്താനാണ് ദിലീപ് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചേക്കിന്റെ സ്വന്തം കള്ളനായി മീശ പിരിച്ചാല്‍ അന്ന് ആ വീട്ടില്‍ കയറി എന്തെങ്കിലും അടിച്ചുകൊണ്ടു പോകുന്ന മാധവന്‍ എന്ന കള്ളനെ മലയാളികള്‍ നെഞ്ചേറ്റുകയായിരുന്നു. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും... എന്ന സൂപ്പര്‍ഹിറ്റ് ഗാനവും കൊച്ചു കുട്ടികളുടെ അടക്കം ചുണ്ടില്‍ ഇപ്പോഴും ഉണ്ട്. ലാല്‍ജോസ് എന്ന സംവിധായകന്റെയും ദിലീപ് എന്ന താരത്തിന്റെയും സൂപ്പര്‍താര പദവി കൂടി അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു മീശമാധവന്‍.

ദിലീപ് എന്ന മിനിമം ഗ്യാരന്റി നടനെ വിശ്വസിച്ച് സിനിമ ഏല്‍പ്പിക്കാം എന്ന് നിര്‍മ്മാതാക്കള്‍ക്ക് ബോധ്യപ്പെട്ട സിനിമ 2002ല്‍ ആണ് റിലീസ് ചെയ്തത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങാന്‍ പോകുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂല നിലപാടുകള്‍ എടുക്കുന്ന സുഹൃത്തും സംവിധായകനുമാണ് ലാല്‍ജോസ്. അതിനാല്‍ തന്നെ മീശമാധവന്റെ രണ്ടാം ഭാഗം സന്തോഷത്തോടെ ലാല്‍ജോസ് ഏറ്റെടുക്കാനാണ് സാധ്യത.

ദിലീപ് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന സമയത്തായിരുന്നു അഴകിയ രാവണന്‍, പൂക്കാലം വരവായി എന്നി ചിത്രങ്ങളില്‍ കാവ്യാ മാധവന്‍ ബാലതാരമായി വേഷമിട്ടത്. അന്നേ കാവ്യയുമായും കുടുംബവുമായും ദിലീപിന് ആത്മ ബന്ധമുണ്ടായിരുന്നു. മിക്കപ്പോഴും കാവ്യയെ ഡയലോഗ്‌സ് പഠിപ്പിക്കുന്നത് ദിലീപ് ആയിരുന്നു . ദിലീപ് ലാല്‍ജോസും ആ സമയത്ത് അസിസ്റ്റന്റ് ഡയറക്ടര്‍സ് ആയിരുന്നു.

ദിലീപും കാവ്യയും ലാല്‍ജോസും തമ്മിലുള്ള ആത്മ ബന്ധമാണ് ലാല്‍ ജോസിന്റെ രണ്ടാമത്തെ സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ കാവ്യയെ നായിക വേഷത്തില്‍ കൊണ്ടുവന്നത്. ആ ചിത്രത്തില്‍ ദിലീപായിരുന്നു കാവ്യയുടെ നായകന്‍ അതുകഴിഞ്ഞ് രണ്ടാം ഭാവത്തിന്, ശേഷം മീശമാധവന്‍ എന്ന ചിത്രമെടുത്തപ്പോഴും കാവ്യയെയും ദിലീപിനും നായിക നായകന്മാരാക്കി.

 

ആ ചിത്രത്തിലെ കുസൃതികളും ദിലീപിന്റെ കള്ളത്തരങ്ങളും പ്രേക്ഷകര്‍ നന്നേ ആസ്വദിച്ചു. അങ്ങനെ ആ ചിത്രം ഇരുവരുടെയും എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറി. ഈ കോമ്പിനേഷനാണ് ദിലീപ് കാവ്യാ പ്രണയ ജോഡി സൂപ്പര്‍ ഹിറ്റ് ആയത്. ഇവരുടെ ഈ സെറ്റില്‍ മൊട്ടിട്ട പ്രണയമാണ് പടര്‍ന്ന് പന്തലിച്ചതും വിവാഹത്തിലേയ്ക്ക് കലാശിച്ചതും.

പ്രശസ്ത നിര്‍മാതാവായ ദിനേശ് പണിക്കാരെ പ്രതിഫലം നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ജയിലില്‍ കയറ്റിയതും മീശമാധവന്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയത്തായിരുന്നു. ഇങ്ങനെ സംഭവ ബഹുലമായ സിനിമയായിരുന്നു മീശമാധവന്‍. ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമായിരുന്നു മീശമാധവന്‍ . അതുകൊണ്ടുതന്നെയാണ് മീശമാധവന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള ശ്രമം ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (7 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (28 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (42 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (4 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 hours ago)

Malayali Vartha Recommends