Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് വിവാദ വെളിപ്പെടുത്തലുമായി പല്ലിശേരി

23 OCTOBER 2017 04:16 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞ ദിലീപ് പുറത്തു വന്നതോടെ മലയാള സിനിമയിൽ തന്നെ ഗ്രൂപ്പിസം വന്നു എന്നുതന്നെ പറയാം .അത്തരത്തിലുള്ള വെളിപ്പെടുത്തലുമായാണ് മംഗളം സിനിമയിലൂടെ പല്ലിശേരി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.എന്നാൽ ചിലരുടെ ലക്ഷ്യം മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമാണെന്ന് പല്ലിശേരി പറയുന്നു. മമ്മൂട്ടിയേയും ദുൽഖറിനേയും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതാണ് ആരോപണം.

അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ പലരും പ്രതിസ്ഥാനത്ത് നിർത്തിയത് മമ്മൂട്ടിയെയാണ്. പൃഥ്വി രാജിന് വേണ്ടി മമ്മൂട്ടിയാണ് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്ന ആക്ഷേപം കെബി ഗണേശ് കുമാറും ഉയർത്തി. ഇത്തരം ചർച്ചകൾക്കിടെയാണ് പല്ലിശേരിയുടെ പുതിയ ലേഖനം.

മംഗളം സിനിമയിലെ പതിവ് കോളത്തിൽ പല്ലിശേരി എഴുതുന്നത് ഇങ്ങനെ: എതിരാളികൾ പോലും സ്നേഹിക്കുന്ന ആദരിക്കുന്ന വിരലിലെണ്ണാവുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ 38 വർഷമായി മലയാളസിനിമയിൽ ശക്തിദുർഗമായി നിൽക്കുന്ന നടനാണ് മമ്മൂട്ടി. പ്രദർശന ശാലകളിൽ മമ്മൂട്ടിയുടെ വിജയിക്കാത്ത സിനിമകൾ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അത്തരം സിനിമകളിൽ പോലും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന അഭിനയമുഹൂർത്തങ്ങളാണ് മമ്മൂട്ടിയിൽ നിന്നും ലഭിച്ചത്.

നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരിൽ മമ്മൂട്ടിയെയും മകൻ ദുൽഖറിനെയും മലയാളസിനിമയിൽ നിന്നും ഇല്ലായ്മ ചെയ്യാൻ വേണ്ടി മലയാളസിനിമയിലെ തന്നെ ചിലർ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കുറ്റാരോപണം. എന്നാൽ അതല്ല കാരണമെന്നു പലർക്കും അറിയാം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയ നിഴലിൽ നിൽക്കുന്ന ദിലീപിനെ രക്ഷപ്പെടുത്താൻ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അതിനു തയ്യാറാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു മമ്മൂട്ടി എന്നാണ് ദിലീപ് ക്യാമ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്.

കുടുംബ പ്രേക്ഷകരുടെ നടനും കൈരളി ചെയർമാനുമായ മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുമായിട്ടുണ്ടെന്നു പറയപ്പെടുന്ന അടുത്ത ബന്ധംതന്നെയാണ് ദിലീപ് കേസിൽ ഇടപ്പെടണമെന്ന് മമ്മൂട്ടിയോട് പറയാൻ കാരണം. ഒടുവിൽ ദിലീപ് പലതും തുറന്ന് പറയുമെന്ന് ചെറിയ രീതിയിൽ ഒരു ഭീഷണി. ആ ഭീഷണിയിലാണ് മമ്മൂട്ടി അടക്കമുള്ളവർ വീണതെന്നും ദിലീപിനു സഹായകരമായ രീതിയിൽ സംസാരിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ സംഭവത്തിന്റെ യഥാർത്ഥ രംഗങ്ങൾ കാണേണ്ടി വന്ന മുഖ്യമന്ത്രി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായി.

തെറ്റുകൾ ചെയ്തവർ ആരായാലും ശരി അവർ ശിക്ഷക്ക് അർഹരാണെന്നും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിസ്ഥാനത്തു നിൽക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും പറയുകയുണ്ടായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. 85 ദിവസം ജയിലിൽ കിടന്നു. അതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ദിലീപിനെ രക്ഷപ്പെടുത്താൻ ആരൊക്കെയേ ലക്ഷങ്ങൾ വാരിയെറിഞ്ഞ് കളിക്കുകയാണെന്ന പ്രചരണം ശക്തമായി.

ദിലീപിന് ജാമ്യം കിട്ടാതായപ്പോൾ മമ്മൂട്ടി വിചാരിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയെകൊണ്ട് ജാമ്യം കിട്ടാനുള്ള വകുപ്പുകൾ ഉണ്ടാക്കാമെന്ന് വിചാരിച്ചവരും കുറവല്ല. എന്തായാലും ദിലീപിന്റെ കാര്യത്തിൽ മമ്മൂട്ടി കളിച്ചെന്ന് ഒരു വാർത്ത ഉണ്ടാക്കാൻ ചിലർക്കു കഴിഞ്ഞു. എങ്കിൽ പിന്നെ മമ്മൂട്ടിയെ മാത്രമല്ല, നടൻ കൂടിയായ ദുൽഖറിനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. ആദ്യപടിയായി സിനിമാ മേഖലയിലെ പ്രമുഖരുടെ എല്ലാ ഇടപാടുകളും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷണത്തിന് വേണ്ടതൊക്കെ ചെയ്തു. സിനിമാ താരങ്ങൾ അനധികൃമായി സമ്പാദിച്ച സ്വത്തുകൾ സംബന്ധിച്ചും ഐ.ബി അന്വേഷണം തുടങ്ങുകയാണ്.

മമ്മൂട്ടി കായൽ കൈയേറിയതായ ആരോപണവും പരിസ്ഥിതിയെ വെല്ലുവിളിച്ച് 17 സെന്റ് സ്ഥലത്ത് കെട്ടിടം നിർമ്മിച്ചതും എല്ലാം ഐ.ബി പ്രധാനമായും അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ എറണാകുളം ജില്ലിയിലെ കണ്ണായ സ്ഥലത്ത് മമ്മൂട്ടിക്ക് സൗജന്യമായി 6 സെന്റ് ഭൂമി നൽകിയതും അന്വേഷിക്കുന്നുണ്ട്. പരാതി നൽകിയ നവാസിൽ നിന്നും അന്വേഷണസംഘം വിശാദാംശം നേടും.

ഇൻകം ടാക്സ് എൻഫോഴ്സ്മെന്റ് ഉദ്ദോഗ്യസ്ഥരെ സ്വാധീനിച്ച് പല പ്രമുഖരും നടപടികളിൽ നിന്നും രക്ഷപ്പെടുന്നുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ ഐ.ബി അന്വേഷണം സിബിഐക്ക് നിർണായകമാകും. സിനിമാ മേഖലയിൽ വാങ്ങുന്ന യഥാർത്ഥ പ്രതിഫലം, ബ്ലാക്ക് മണി, മയക്കുമരുന്ന് അങ്ങനെ നിരവധി കാര്യങ്ങളിൽ സജീവമായ അന്വേഷണം നടക്കുകയാണ്. മമ്മൂട്ടിയുടെ ഇമേജ് തകർക്കുന്നതിനൊപ്പം മകൽ ദുൽഖർ സൽമാന്റെ സിനിമകൾക്കു നേരെ വ്യാജമായ പ്രചരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ തുടക്കം പറവ മുതൽ ആരംഭിച്ചിരുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ ചർച്ച.

ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം മനഃപൂർവം കുറെപ്പേർ കൊണ്ടുവന്നിരിക്കുന്നു. ഇന്നലെ വരെ ഉണ്ടായിരുന്ന സിനിമയോ സൗഹൃദമോ കൂട്ടായ്മയോ സംഘടിത കൂട്ടുകെട്ടോ ഇന്നില്ല. അതെല്ലാം കൊച്ചിയിൽ പീഡിപ്പിക്കപ്പെട്ട നായികനടിയുടെ കേസിനൊപ്പം ഇല്ലാതായി. തുറന്നുപറഞ്ഞും രഹസ്യം പറഞ്ഞും എതിരാളികളെ ഉണ്ടാക്കി തകർക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. നിശബ്ദമായ പ്രതികാരം ഇതൊക്കെ മലയാളസിനിമയുടെ തകർച്ചയ്ക്കു മാത്രം കാരണമാകും-പല്ലിശേരി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (8 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (8 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (9 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (9 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (9 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (9 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (9 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (9 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (10 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (10 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (10 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (10 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (11 hours ago)

Malayali Vartha Recommends