Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

കമൽ വിളിച്ചിട്ട് പൃഥ്വിരാജ് ഫോൺ എടുക്കുന്നില്ല; ആമിയിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമല്ല

25 OCTOBER 2017 06:15 PM IST
മലയാളി വാര്‍ത്ത

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യര്‍ ചിത്രമായ ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി. നേരത്തെ കമലിന് താരം ഓപ്പണ്‍ഡേറ്റ് നല്‍കിയതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങള്‍ താരത്തെ പിന്‍മാറാന്‍ പ്രേരിപ്പിക്കുകയായിരുന്നു. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈസ്‌റ്റോറി എന്ന സിനിമയ്ക്കായി പൃഥ്വിരാജ് 45 ദിവസത്തെ ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ സംവിധായത്തില്‍ വേണ്ടത്ര അനുഭവപരിചയമില്ലാത്ത കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നിക്ക് പറഞ്ഞ ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായില്ല. കഴിഞ്ഞ നവംബറില്‍ പോര്‍ച്ചുഗലിലായിരുന്നു ചിത്രീകരണം.

15 കോടി മുടക്കിയ ചിത്രം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് റോഷ്‌നി താരസംഘടനയായ അമ്മയേയും നിര്‍മാതാക്കളുടെ സംഘടനയേയും ഫെഫ്കയേയും സമീപിച്ചിരുന്നു. പൃഥ്വിരാജിന്റെ ഭാഗത്ത് തെറ്റില്ലെന്ന് മനസിലാക്കിയ അവര്‍ പരാതി കാര്യമായെടുത്തില്ല. ഇതേ തുടര്‍ന്ന് സംവിധായിക ഫിലിംചേമ്പറിന് പരാതി നല്‍കി. അവര്‍ പൃഥ്വിരാജിനെ വിളിച്ച് വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. സംവിധായികയുടെ വീഴ്ചയാണെന്ന് അവര്‍ക്കും മനസിലായി. മറ്റ് സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയതിനാലാണ് മൈസ്റ്റോറിയില്‍ അഭിനയിക്കാത്തതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അന്നുണ്ടായ ഒത്ത് തീര്‍പ്പനുസരിച്ച് ഒക്ടോബര്‍ 18 മുതല്‍ മൈസ്റ്റോറിയില്‍ പൃഥ്വിരാജ്അഭിനയിച്ചു തുടങ്ങുകയും ചെയ്തു.

പോര്‍ച്ചുഗലില്‍ വെച്ച് ചിത്രീകരണം നീണ്ട് പോയപ്പോള്‍ താന്‍ സംവിധാനം ചെയ്യാമെന്നും നിങ്ങളുടെ പേരില്‍ ചിത്രം പുറത്തിറങ്ങട്ടെയെന്ന് പൃഥ്വിരാജ് നിര്‍ദ്ദേശം വച്ചിരുന്നെങ്കിലും സംവിധായികയുടെ ഈഗോ അത് അനുവദിച്ചില്ല. തിരക്കഥാകൃത്തായ ശങ്കര്‍രാമകൃഷ്ണനുമായും ഇതേ അഭിപ്രായവ്യത്യാസം ഉണ്ടായി. ഇതേ തുടര്‍ന്ന് ശങ്കര്‍ ചിത്രീകരണ വേളയില്‍ സഹകരിച്ചിരുന്നില്ല. ഒക്ടോബര്‍ 18 മൈസ്‌റ്റോറിയില്‍ ജോയിന്‍ ചെയ്യാന്‍ കഴിയില്ലെന്ന് താരം വീണ്ടും അറിയിച്ചതോടെയാണ് സംവിധായിക സിനിമ സംഘടനകളെ സമീപിച്ചത്. പോര്‍ച്ചുഗലില്‍ നവംബര്‍ കഴിഞ്ഞാല്‍ കാലാവസ്ഥാ മാറുകയാണ്. അത് ചിത്രീകരണത്തിന് തടസമാകും. അതിന് മുമ്പ് സിനിമ പൂര്‍ത്തിയാക്കണം. ഇത് മനസിലാക്കിയ പൃഥ്വിരാജ് ഉടന്‍ ചിത്രീകരണം ആരംഭിക്കാമെന്ന് ഉറപ്പ് നല്‍കി. കമലിന്റെ ആമിക്കായി നല്‍കിയിരുന്ന ചെറിയ ദിവസത്തെ ഡേറ്റാണ് മൈസ്റ്റോറിക്ക് നല്‍കിയത്.

മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കണമെന്നത് പൃഥ്വിരാജിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അതിനാണ് ഓപ്പണ്‍ ഡേറ്റ് നല്‍കിയത്. മുമ്പ് പാവാടയില്‍ മഞ്ജു അഭിനയിച്ചെങ്കിലും പൃഥ്വിരാജിന്റെ നായികയല്ലായിരുന്നു. പൃഥ്വിരാജിന് പകരം ടൊവീനോയാണ് ആമിയില്‍ അഭിനയിക്കുന്നത്. ടോവിനോയെ നിര്‍ദ്ദേശിച്ചതും പൃഥ്വിരാജ് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (10 minutes ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (27 minutes ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (36 minutes ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (55 minutes ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (1 hour ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (1 hour ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (1 hour ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (2 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (2 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (3 hours ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (8 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (8 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (8 hours ago)

Malayali Vartha Recommends