Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...


നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

എന്റെ അച്ഛനാണ് അതിഥി താരം... പ്രണവിന്റെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തുന്നു

01 NOVEMBER 2017 11:17 AM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായ ആദിയില്‍ മോഹന്‍ലാലും അഭിനയിക്കുന്നു. അതിഥി താരമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക. ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.കൊച്ചിയിലും ബെംഗളൂരുവിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ആദി ജനുവരി 26 ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിനായി പാര്‍കൗര്‍ ഉള്‍പ്പെടെയുള്ള അഭ്യാസമുറകള്‍ പ്രണവ് പരിശീലിച്ചിരുന്നു. മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം വന്‍വിജയമായിരുന്നു.പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന 'ആദി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ആരംഭിച്ച ആദ്യ ഷെ!ഡ്യൂള്‍ പൂര്‍ത്തിയായി.

രണ്ടാം ഘട്ടം ബംഗലൂരുവിലാണ്. ആദി എന്ന ചിത്രത്തെ റിവെഞ്ച് ത്രില്ലര്‍, സസ്‌പെന്‍സ് ത്രില്ലര്‍ എന്നീ വിഭാഗങ്ങളിലൊന്നും ഉള്‍പ്പെടുത്താനാകില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ ഐന്റര്‍ടെയ്‌നറാണ് ചിത്രം. ജീത്തു ജോസഫ് പറയുന്നു.ചിത്രത്തില്‍ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്.

ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ്ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല. എല്ലാവരുടേതും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രണവിന്റെ നായികയാര് എന്നു പറയാനാകില്ല.

ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയത്. ആദി. ഈ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനാകില്ല. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചും ഇപ്പോള്‍ ഒന്നും പറയാനാകില്ല. 

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിനിമയില്‍ സിദ്ധിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി, ടോണി ലൂക് എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്. ചിത്രം പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് ചിത്രീകരിക്കുന്നത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...  (2 minutes ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (6 minutes ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (32 minutes ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (40 minutes ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (50 minutes ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (1 hour ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (1 hour ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (2 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (2 hours ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (7 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (7 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (7 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (7 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (7 hours ago)

Malayali Vartha Recommends