ചങ്ക്‌സ് ടൂവില്‍ നായികയാവാൻ പോണ്‍ താരം മിയ എത്തുമോ..?, മിയ ഖലീഫയുടെ മറുപടി ഇങ്ങനെ

മലയാളികള്‍ ഏറെ ആഘോഷിച്ച വാര്‍ത്തയാണ് പ്രമുഖ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലെത്തുന്നു എന്ന വെളിപ്പെടുത്തല്‍. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഹിറ്റ് ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയ മലയാളത്തിലേക്ക് എത്തുമെന്ന് അറിയിച്ചത്. കാരക്ടര്‍ റോളിലായിരിക്കും മിയ എത്തുകയെന്നും. താരത്തിന് ഒരു പാട്ടും ചിത്രത്തിലുണ്ടാകുമെന്ന് ഒമര്‍ പറഞ്ഞിരുന്നു. മിയയുമായി അവസാനഘട്ട ചര്‍ച്ച ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നതെന്നും ഒമര്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകളെയെല്ലാം തള്ളി സാക്ഷാല്‍ മിയ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. താന്‍ ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമാണ് മിയ ട്വിറ്ററില്‍ കുറിച്ചത്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്ന് പറഞ്ഞു തുടങ്ങുന്ന ട്വീറ്റില്‍ ഇന്ത്യയിലേക്ക് വരാന്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും മിയ വ്യക്തമാക്കുന്നു. ഹണിറോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായികയെന്നും. ചങ്കസ് 2 ദ് കണ്‍ക്ലൂഷന്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും ഒമര്‍ ലുലു നേരത്തെ വെളിപ്പെടുത്തിയിരുന്നു.

https://www.facebook.com/Malayalivartha





















