Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

ബിലാല്‍ ജോണ്‍ കുരിശിങ്കലുമായി അമല്‍ നീരദ്; മമ്മൂട്ടി ഫാന്‍സുകാരും പ്രേക്ഷകരും ആവേശത്തില്‍

17 NOVEMBER 2017 03:59 PM IST
മലയാളി വാര്‍ത്ത

അമല്‍നീരദിന്റെ സ്റ്റൈലിഷ് മമ്മൂട്ടി ചിത്രം ബിഗ്ബിയുടെ രണ്ടാം ഭാഗം വരുന്നു. ആദ്യഭാഗത്തിലെ മമ്മൂട്ടിയുടെ നായകകഥാപാത്രത്തിന്റെ പേരാണ് ഇക്കുറി ടൈറ്റില്‍. ബിലാല്‍, ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. അടുത്തവര്‍ഷം സിനിമ ഉണ്ടാകുമെന്ന് അമല്‍ നീരദ് ഫെയിസ്ബുക്കിലൂടെ അറിയിച്ചു. രക്തരൂക്ഷിതമായി അവന്‍ വരുന്നു എന്നാണ് സംവിധായകന്‍ ഫെയിസ്ബുക്കില്‍ കുറിച്ചത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ബിലാല്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അന്നും ഇന്നും മമ്മൂട്ടിക്ക് വലിയമാറ്റമില്ലാത്തതിനാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആശങ്കയില്ല. കൊച്ചിയിലെ ഗ്യാങ് വാറിന്റെ കഥ പറഞ്ഞ ബിഗ് ബി അന്ന് വരെ മലയാളത്തില്‍ ഉണ്ടായിരുന്ന സ്റ്റൈലിഷ് ചിത്രങ്ങളുടെ ജാതകം പൊളിച്ചെഴുതി. 

പഞ്ച് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളും ക്യാമറയുടെ കരവിരുതും മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കും നടത്തവും ചിത്രത്തിന്റെ സാമ്പത്തിക വിജയത്തിന് സഹായകമായി. മമ്മൂട്ടി, മനോജ് കെ.ജയന്‍, മംമ്ത, ബാല, പശുപതി, നഫീസാ അലി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. ആന്റോജോസഫ് ആയിരുന്നു നിര്‍മാതാവ്. രണ്ടാംഭാഗം അമല്‍നീരദ് തന്നെയാണ് നിര്‍മിക്കുന്നത്. മറ്റ് താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളൂ. ഗോപിസുന്ദറിനെ ഏറെ ശ്രദ്ധേയനാക്കിയത് ആദ്യഭാഗത്തെ പശ്ചാത്തല സംഗീതമായിരുന്നു. രണ്ടാം ഭാഗത്തിലും ഗോപിതന്നെയാണ് ബി.ജി.എം ഒരുക്കുന്നത്. 

കൊച്ചി പഴയ കൊച്ചിയല്ലായിരിക്കും പക്ഷെ, ബിലാല് പഴയ ബിലാല് തന്നെയാ... എന്ന മമ്മൂട്ടിയുടെ മാസ് ഡയലോഗ് ഇന്നും പലരും പ്രയോഗിക്കാറുണ്ട്. ബിഗ് ബിക്ക് ഉണ്ണി ആര്‍ ആണ് തിരക്കഥയും സംഭാഷണവും എഴുതിയത്. പ്രശസ്ത ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ക്യാമറാമാനായ അമല്‍നീരദ് സംവിധാന രംഗത്തേക്ക് ചുവടുറപ്പിച്ച ചിത്രം കൂടിയായിരുന്നു ബിഗ് ബി. കൊച്ചി, ധനുഷ്‌ക്കോടി എന്നിവിടങ്ങളിലായിരുന്നു ബിഗ് ബി ചിത്രീകരിച്ചത്. രണ്ടാംഭാഗം കൊച്ചിയിലാണെങ്കിലും ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായ ലൊക്കേഷനുകളായിരിക്കും തെരഞ്ഞെടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (57 minutes ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (59 minutes ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (1 hour ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (2 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (3 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (3 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (3 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (4 hours ago)

സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌  (4 hours ago)

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ്​ മന്ത്രി അഡ്വ. എം.ലിജു  (4 hours ago)

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ...  (4 hours ago)

കർക്കടകരാശിയിൽ ജനിച്ച ജാതകർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ജന്മരാശിയിലേക്ക് പ്രവേശിക്കുന്നു.  (4 hours ago)

Malayali Vartha Recommends