Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഏയ് ഓട്ടോ എന്ന സൂപ്പര്‍ഹിറ്റ്ചിത്രത്തിന്റെ എഡിറ്റര്‍ ഇന്ന് ആ ഓട്ടോ ഓടിച്ച് ജീവിതം തള്ളി നീക്കുന്നു ; സിനിമയ്ക്ക് പിന്നിലെ കലാകാരന്റെ ദുരിതജീവിതം ഇങ്ങനെ

17 NOVEMBER 2017 05:32 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ഹിറ്റുകളായ സിനിമകള്‍ സമ്മാനിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ ജീവിതത്തെ കുറിച്ച് നാം പലപ്പോഴും അറിയാറില്ല. അങ്ങനെയൊരു ജീവിത കഥയാണ് ഇവിടെയും പറയാനുള്ളത്. സൂപ്പര്‍ ഹിറ്റായ പല സിനിമകളും വെട്ടിയൊട്ടിച്ച കൈകളാണ് ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നത്. കെ നാരായണന്‍ എന്ന പ്രതിഭാധനനായ ഫിലിം എഡിറ്ററാണ് ഓട്ടോ ഡ്രൈവറായി മാറിയത്. തനിച്ചു നടക്കാന്‍ കഴിയാത്ത മകന്‍ ദര്‍ശനെ രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലെത്തിക്കുന്നതും വൈകിട്ട് വീട്ടിലെത്തിക്കുന്നതിനുമിടയില്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമാണ് നാരായണന്‍റെ ജീവിതം മുന്നോട്ടു നയിക്കുന്നത്. 

ഭരതന്‍റെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടവും മുതല്‍ പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്തു വരെയുള്ള സിനിമകളില്‍ എഡിറ്ററുടെ മുഖ്യ സഹായിയായിരുന്നു നാരായണന്‍. വൈശാലി, കിലുക്കം,വന്ദനം, മിഥുനം, ഏയ് ഓട്ടോ, ലാല്‍ സലാം, ആയിരപ്പാറ, പൊന്തന്‍മാട, ഡാനി, മങ്കമ്മ, പ്രിയദര്‍ശന്റെ ഹിന്ദി സിനിമകള്‍ ഇങ്ങനെ എത്രയെത്ര സിനിമകളിലാണ് നാരായണന്‍ എഡിറ്റിംഗ് നടത്തിയിട്ടുള്ളത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം സംവിധായകന്‍ തന്നെ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മുഖ്യ ഉത്തരവാദിത്വം നാരായണനായിരുന്നു. പിന്നീടങ്ങോട്ട് നാരായണന്റെ കൈകളിലൂടെ ഒട്ടേറെ സിനിമകള്‍ പിറന്നു.
പിന്നീട് ബാലാമണിയെ വിവാഹം ചെയ്തു.മകന്‍ ദര്‍ശന്‍റെ ജനനത്തോടെ നാരായണന്‍റെ ജീവിതം മാറിമറിഞ്ഞു. അഞ്ജാത കാരണത്താല്‍ ശരീരകോശങ്ങളുടെ വളര്‍ച്ച ക്രമരഹിതമായതിനാല്‍ ദര്‍ശന് നടക്കാന്‍ കഴിയില്ല. സംസാര ശേഷിയുമില്ല.ചെന്നൈയില്‍ നിന്ന് നാട്ടില്‍ വന്നു പോവാനുള്ള ബുിദ്ധിമുട്ടുകൊണ്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് മാറി. പിന്നീട് ഡിജിറ്റല്‍ എഡിറ്റിംഗ് സജീവമായിരുന്നു.
2001 ല്‍ സിനിമ താല്‍ക്കാലികമായി ഉപേക്ഷിച്ച് മകന്‍റെ ചികിത്സയ്ക്കും പണത്തിനുമായി നാട്ടിലേക്ക് മടങ്ങി. വീട്ടില്‍ നിന്നും മകന്റെ സ്‌കൂളിലെത്താന്‍ 20 കിലോമീറ്റര്‍ ഉണ്ട്. പയ്യനൂരിലെ എം ആര്‍ സി എച്ച് സ്‌പെഷല്‍ സ്‌കൂളിലാണ് ദര്‍ശന്‍ പഠിക്കുന്നത്. മകനെ സ്‌കൂളില്‍ കൊണ്ടുവിടാനും തിരികെ എത്തിക്കാനുമാണ് ഓട്ടോ വാങ്ങിയത്. അതിനിടയില്‍ ഓട്ടം വിളിച്ചാല്‍ പോകും. ഇടയ്ക്ക് ഇവിടെയുള്ള സ്റ്റുഡിയോകളില്‍ എഡിറ്റിംഗും നടത്താറുണ്ട്.
നാരായണന്‍റെ ദുരിത ജീവിതത്തെ കുറിച്ച് സുഹൃത്ത് ശ്രീജിത്താണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് നാരായണന്‍ എന്ന എഡിറ്ററെ കുറിച്ച് പലരും അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends