Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ജോഷി സിനിമകളിൽ എന്താണ് ജയസൂര്യ നായകനാകാത്തത് ? ഉത്തരം ഇവിടെയുണ്ട്

26 NOVEMBER 2017 05:16 PM IST
മലയാളി വാര്‍ത്ത

സിനിമാമേഖലയിലെ എല്ലാവരും ഒരേ പോലെ ബഹുമാനിക്കുന്ന ഹിറ്റ് മേക്കര്‍ സംവിധായകരിലൊരാളാണ് ജോഷി. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. അദ്ദേഹവും ജയസൂര്യയും തമ്മിലുള്ള രസകരമായൊരു സംഭവത്തെക്കുറിച്ച്‌ വിവരിക്കുകയാണ് മണിയന്‍പിള്ള രാജു. ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റി. ചിത്രത്തില്‍ നയന്‍താരയുടെ നൃത്തം ഷൂട്ട് ചെയ്യുന്ന സമയത്തുണ്ടായ സംഭവത്തെക്കുറിച്ചാണ് മണിയന്‍പിള്ള വിവരിക്കുന്നത്. നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെ എല്ലാ യുവതാരങ്ങളും സെറ്റിലുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളില്‍ ജയസൂര്യ 'എടാ ജോഷി എന്തായെടാ വേഗമാകട്ടെ' എന്നെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു.
സെറ്റിലുള്ള ഒരു പയ്യന്‍ തന്റെ പേര് വിളിച്ച്‌ ഡയലോഗടിക്കുന്നത് സംവിധായകന്‍ ശ്രദ്ധിച്ചു. അതിനിടയിലാണ് വീണ്ടും ജയസൂര്യയുടെ ഡയലോഗ്. 'വായും പൊളിച്ച്‌ നില്‍ക്കാതെ വേഗം ഇങ്ങോട്ട് വാ ജോഷി'എന്നായിരുന്നു താരം പറഞ്ഞത്. തുടര്‍ന്ന് തന്റെ പേര് വിളിച്ച്‌ വായില്‍ തോന്നിയത് വിളിച്ച്‌ പറയുന്ന സംഭവത്തെക്കുറിച്ച്‌ അറിയാനായി സംവിധായകന്‍ പ്രൊഡക്ഷന്‍ മാനേജരെ വിളിച്ചു.
എന്നാല്‍ ജയസൂര്യ തന്റെ മേക്കപ്പ്മാനെ വിളിച്ചതാണെന്നും അയാളുടെ പേരും ജോഷിയാണെന്നുമായിരുന്നു പ്രൊഡക്ഷന്‍ മാനേജര്‍ സംവിധായകനോട് പറഞ്ഞത്. തുടര്‍ന്ന് മേക്കപ്പ്മാനെ വിളിച്ച്‌ പേര് ചോദിച്ച സമയത്താവട്ടെ മുരളിയെന്ന് അയാള്‍ പേര് മാറ്റിപ്പറയുകയും ചെയ്തു. ജോഷി എന്ന പേര് പറഞ്ഞാല്‍ സംവിധായകന് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതിയാണ് അയാള്‍ മാറ്റിപ്പറഞ്ഞത്.
തന്നെ കളിയാക്കുന്നതിനുവേണ്ടി ജയസൂര്യ മനപ്പൂര്‍വ്വം ഒപ്പിച്ച ഒരു പരിപാടിയാണ് ഇതെന്നാണ് ജോഷി വിശ്വസിക്കുന്നത്. അതു കൊണ്ടാണോയെന്നറിയില്ല, പിന്നീട് ജോഷിയുടെ ഒരു പടത്തിലും ജയസൂര്യയെ കണ്ടിട്ടില്ലെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends