ദിലീപിന്റെ കരാമയിലേക്കുള്ള യാത്രയ്ക്ക് പിന്നിലെന്ത്? ദിലീപ് പോകുന്നത് ദേ പൂട്ട് ഉദ്ഘാടനത്തിനോ, സംശയത്തില്‍ പോലീസ്
നടന് ദിലീപ് ഇന്ന് കരാമയിലേക്ക് പോകും.രാവിലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്പോര്‍ട്ട് കൈപ്പറ്റും.സ്വന്തം ഹോട്ടലായ ദേ പൂട്ട് ഉദ്ഘാടനത്തിനായാണ് ദിലീപ് കോടതിയുടെ പ്രത്യേകാനുമതിയോടെ കരാമയിലേക്ക് പോകുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും വിദേശത്തേക്ക് പോകുന്നുണ്ട്.
ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായി നാദിര്‍ഷയുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്.നാലു ദിവസം വിദേശത്ത് തങ്ങാനും ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.ദിലീപിനെ ദുബായിലേക്ക് പോകാന്‍ അനുവദിക്കുന്നത്, കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന പൊലീസ് വാദം തള്ളിക്കൊണ്ടാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.
അതുകൊണ്ട് തന്നെ ദിലീപിന്റെ വിദേശയാത്രയെ സംശയദൃഷ്ടിയോടെയാണ് പൊലീസ് കാണുന്നത്.ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്ന സംശയവും പൊലീസിനുണ്ട്. കേസിലെ ഗൂഢാലോചന ദുബായില്‍ വച്ചും നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍വാസം ദിലീപ് അനുഭവിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha