ലാലേട്ടന്റെ മകളായി എത്തിയത് ആ ചിത്രത്തില്‍...മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം തുറന്ന് പറഞ്ഞ് സുരഭി, ലാല്‍സലാം പരിപാടിയില്‍ അതിഥിയായി സുരഭി എത്തിയ വീഡിയോ വൈറലാകുന്നു
മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. പതിനാല് വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാള സിനിമയെ തേടിയെത്തിയത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് ഈ പുരസ്കാരം ലഭിച്ചത്. എംഎയ്റ്റി മൂസ എന്ന പരമ്പരയിലൂടെയാണ് സുരഭി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ടെലിവിഷനില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോള്‍ നിരവധി നല്ല കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.
ദേശീയ പുരസ്കാരം നേടിയ താരത്തിനോടൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. ലാല്‍സലാം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവെച്ചത്. സുരഭിക്കൊപ്പം ബാലതാരങ്ങളായ മീനാക്ഷിയും അക്ഷരയുമുണ്ടായിരുന്നു.
ബിഗ്സ്ക്രീനില്‍ നിന്നും മിനി സ്ക്രീനിലേക്കെത്തിയ മോഹന്‍ലാലിന്റെ ലാല്‍സലാം എന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സഹപ്രവര്‍ത്തകരുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ അതിഥിയായി താരങ്ങളും സംവിധായകരും എത്തുമ്പോള്‍ പരിപാടിക്ക് മാറ് കൂടുന്നു.
ലാല്‍സലാം പരിപാടിയില്‍ അതിഥിയായി സുരഭി എത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുരഭിക്കൊപ്പം ബാലതാരങ്ങളായ മീനാക്ഷിയും അക്ഷരയും കൂട്ടിനുണ്ടായിരുന്നു.രാജീവ്നാഥ് സംവിധാനം ചെയ്ത പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ ലാലേട്ടന്റെ മകളായി അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി പറയുമ്പോഴാണ് മോഹന്‍ലാലിന് അക്കാര്യം ഓര്‍മ്മ വന്നത്.
2008ലാണ് സിനിമ പുറത്തിറങ്ങിയത്.സുരഭി പങ്കെടുത്ത ലാല്‍സലാം എപ്പിസോഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഖാരമല്ലൂസ് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ.
https://www.facebook.com/Malayalivartha