രണ്ടാം വരവിനൊരുങ്ങി ഷാജി പാപ്പനും പിള്ളേരും ; ആട് രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
തീയറ്ററിൽ പരാജമായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം സാധാരണ രീതിയിൽ ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. എന്നാൽ ആട് ഒരു ഭീകരജീവിയാണ് എന്ന ജയസൂര്യ ചിത്രത്തിന്റെ ഗതി മറ്റൊന്നായിരുന്നു. തീയറ്ററിൽ വിജയിച്ചില്ലെങ്കിലും ഷാജി പാപ്പന് വൻതോതിൽ ആരാധകരുണ്ടായി. എല്ലാവരും ആസ്വദിച്ച സിനിമ തീയറ്ററുകളിൽ പരാജയമായതിന്റെ ക്ഷീണം തീർക്കാൻ അവർ വീണ്ടും എത്തുകയാണ്. ആട് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് മിഥുന് മാനുവല്‍ തോമസാണ്.ആട് വൈറല്‍ ഹിറ്റായ സമയത്ത് തന്നെ മിഥുന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.
നിർമാതാവ് വിജയ് ബാബുവാണ് സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെ ആട് രണ്ടാം ഭാഗത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായിട്ടാണ് ആട് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ സർബത്ത് ഷമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഗംഭീരമാക്കിയ വിജയ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha