ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാനിരിക്കെ എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി ; സെന്‍സര്‍ ബോര്‍ഡിന്റെ പുതിയനടപടിയിൽ വൻ പ്രധിഷേധം
വിവാദ ചിത്രം എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. ചിത്രത്തിന്റെ പേരിനെതിരെ വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ ഉത്തരവ് സംവിധായകന് സനല്‍കുമാര്‍ ശശിധരന് കൈമാറുകയും ചെയ്തു. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.
ചിത്രത്തിന്റെ ടൈറ്റിലിൽ പേര് എഴുതിയതിലുള്ള അപാകത മുംബൈ സെൻസർ ബോർഡാണ് തിരുവനന്തപുരത്തെ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ തുടർന്ന് എസ്. ദുര്‍ഗ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കുന്നതിനെയും ബാധിക്കും. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയില് എസ്. ദുർഗ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമല്‍ നേരത്തേ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha