ദിലീപിന്റെ കമ്മാരസംഭവം എത്തുന്നത് വിഷുവിന്
ദിലീപിന്റെ പുതിയ സിനിമ കമ്മാരസംഭവം എത്തുന്നത് വിഷുവിന്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാരസംഭവം. ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും ഇനി തേനിയിലെ ഷെഡ്യൂളാണ് ബാക്കിയുള്ളതെന്നും സംവിധായകന് വ്യക്തമാക്കി.
വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. മുരളീ ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ രംഗങ്ങള്‍ ഏറക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഒരു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് താരത്തിന് ബാക്കിയുള്ളത്.
https://www.facebook.com/Malayalivartha