"അവസാന പുരസ്കാര ദാന വേദിയിൽ മകനെ കെട്ടിപ്പുണർന്ന് അവാർഡ് സമ്മാനിച്ച് അബി "; അതുല്യ കലാകാരൻ അരങ്ങൊഴിഞ്ഞത് നിറഞ്ഞ ഹൃദയത്തോടെ
അച്ഛൻ മകന് ഒരു വലിയ വേദിയിൽ പുരസ്കാരം നൽകുക എന്നത് എപ്പോഴും മനസു നിറയ്ക്കുന്ന കാര്യമാണ്. തനിക്ക് സ്വന്തമാക്കാനാകാത്ത പുരസ്കാരമാണ് അതെങ്കിൽ ആ ചടങ്ങിന് മധുരമേറും. അങ്ങനെ ഒരു ചടങ്ങ് അടുത്തിടെ നടന്നിരുന്നു. മിമിക്രിയിലെ മുടി ചൂടാമന്നനായ അബി തന്റെ മകൻ ഷെയ്നിനാണ് മികച്ച യുവതാരത്തിനുള്ള പുരസ്കാരം നൽകിയത്.
ഖത്തറിലെ ദോഹയിൽ വച്ചുനടന്ന ചടങ്ങിലാണ് അബി തന്റെ മകൻ ഷെയ്നിന് പുരസ്കാരം സമ്മാനിച്ചത്. ഷെയ്ൻ കേന്ദ്രകഥാപാത്രമായെത്തിയ കിസ്മത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെ കെയർ ഓഫ് സൈറാബാനു, പറവ തുടങ്ങിയ മികച്ച ചിത്രങ്ങളിലും ഷെയ്ൻ തിളങ്ങി. വടക്കേ മലബാറിന്റെ കഥ പറയുന്ന ഈടയാണ് ഷെയിന്റെ പുറത്തിറങ്ങാനുള്ള സിനിമ.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha