പൃഥ്വിരാജിന്റെ വേഷപ്പകർച്ചയിൽ വിമാനം എത്തുന്നു; ടീസർ പുറത്തിറങ്ങി
പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം വിമാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ടീസര്‍ വൈകിട്ട് നാല് മണിക്കാണ് പുറത്തിറങ്ങിയത്. തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ബധിരനും മൂകനുമായ സജി സ്വന്തമായി ഒരു വിമാനം നിര്‍മ്മിച്ച് പറത്തിയിരുന്നു.
ഹൈസ്കൂളില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിന് വേണ്ടി താരം പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു. പുതുമുഖ താരമായ ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിൽ പൃഥ്വിയുടെ നായിക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha