Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

70കളിലെ പ്രശസ്തനായ നായകനും നായികയാണ് ഇവര്‍, നായികയ്ക്ക് പിന്നീടൊരിക്കലും നായികയാകാനായില്ല എന്നതാണ് ദുഃഖം... ഈ അടിക്കുറിപ്പോടെയാണ് വാട്‌സാപ്പിലും ഫേസ്ബുക്കിലും ഈ ചിത്രം പ്രചരിക്കുന്നത്, ആരാണിവര്‍...

04 DECEMBER 2017 10:10 AM IST
മലയാളി വാര്‍ത്ത

എഴുപതുകളിലെ പ്രശസ്തനായ നായകനും നായികയുമാണിത്. രണ്ടുപേരും ഇന്ന് പ്രശസ്തരാണ്. ആരാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ പാടാണ്. വാട് ആപ്പിലും ഫെയ്‌സ് ബുക്കിലും ഇപ്പോള്‍ ഈ ചിത്രം ഏറെ വൈറലായിരിക്കുന്നത്.

'നായികയ്ക്ക് പിന്നീടൊരിക്കലും നായികയാകാനായില്ല എന്നതാണ് ദുഃഖം' ഈ അടിക്കുറിപ്പോടെ വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ആരാണീ നായകനും നായികയുമെന്നറിയേണ്ടേ.നായകന്‍ മലയാളത്തിന്റെ അഭിനയ കുലപതി സാക്ഷാല്‍ ജഗതി ശ്രീകുമാര്‍, നായിക നടന്‍ രവിവള്ളത്തോള്‍.

ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ അറുപതുകളുടെ ഒടുവിലത്തെ മാര്‍ ഇവാനിയോസ് കോളേജ് കാലമാണ് മുന്നിലെത്തുക. സ്‌ക്കൂള്‍ കാലം തൊട്ടേ കൂട്ടുകാരും സഹ പാഠികളുമായിരുന്നു രവിയും ജഗതിയും. മാര്‍ ഇവാനിയോസ് കോളേജിലും ഇവര്‍ ഒരുമിച്ചു.തിരുവനന്തപുരത്തെ തലയെടുപ്പുള്ള രണ്ട് നാടകാചാര്യന്മാരുടെ മക്കളായിരുന്നു ഇരുവരും.

ശ്രീകുമാര്‍ ജഗതി എന്‍കെ ആചാരിയുടെ മകന്‍, രവി വള്ളത്തോള്‍ ടിഎന്‍ ഗോപിനാഥന്‍ നായരുടേയും. രണ്ടുപേര്‍ക്കും രക്തത്തലലിഞ്ഞ് പാരമ്പര്യമായി തന്നെ ലഭിച്ചതാണ് നാടകം. നാടകം തന്നെയാണ് രവിയെയും ജഗതിയെയും ഒരുമിപ്പിച്ചത്.

അക്കാലത്ത് ഒരു നാടകത്തില്‍ രണ്ട് പേരും അഭിനയിച്ച രണ്ട് കഥാപാത്രങ്ങളാണ് ഇവിടെ ഈ ഫോട്ടോ ചരിത്രമായി ഇപ്പോള്‍ പ്രചരിക്കുന്നത്. 1970ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നടന്ന നാടക മത്സരത്തിലെ നായകനും നായികയുമാണിത്.

നായകനടന്‍ മലയാള സിനിമയുടെ എക്കാലത്തേയും വിസ്മയം ആയി. പക്ഷേ നായികയ്ക്ക് പിന്നിട് ഒരിക്കലും നായികയാവാന്‍ അവസരം ലഭിച്ചില്ല. രവി വള്ളത്തോള്‍ സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങിയെങ്കിലും പിന്നീടൊരിക്കലും നാടകത്തിലോ സിനിമയിലോ സ്ത്രീവേഷം കെട്ടിയിട്ടില്ല എന്നാണ് പറഞ്ഞുവരുന്നത്.

 മാര്‍ ഇവാനിയോസ് കോളേജ് ബോട്ടണി വിഭാഗം അത്താഴം എന്ന പേരില്‍ കോളേജില്‍ സംഗമിച്ചിരുന്നു. ജഗതി ശ്രീകുമാറും രവി വള്ളത്തോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.അന്ന് ആരോ പുറത്തുവിട്ട പഴയ ഓര്‍മ്മ ചിത്രമാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ കറുപ്പിലും വെളുപ്പിലും മായാതെ തിളങ്ങിനില്‍ക്കുന്നൊരു ചിത്രചരിത്രമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends