ജാക്കി ചാന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വന്‍ഹിറ്റിലേക്ക്, ജാക്കി ചാന് ചുവടുവയ്ക്കുന്ന ജിമിക്കി കമ്മല്‍ ഇന്റര്‍നെറ്റില്‍ തരംഗമായി
വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന് സംഗീതം നല്കിയ ജിമിക്കി കമ്മല്‍ പാട്ടിന്റെ തരംഗം അവസാനിക്കുന്നില്ല. ഗാനത്തിന് അനുസരിച്ച് ജാക്കി ചാന് ചുവടുവയ്ക്കുന്ന ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. ഇതിനുമുന്‍പ് പല പതിപ്പുകളും പുറത്തുവന്നിരുന്നുവെങ്കിലും അവയെക്കാള്‍ മികച്ചു നില്‍ക്കുന്നതാണ് ജാക്കി ചാന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ്.
കുങ് ഫു യോഗ എന്ന ജാക്കി ചാന്റെ ചിത്രത്തിലെ ഗാനത്തിനു പകരം ജിമിക്കി കമ്മല്‍ ഗാനം ചേര്‍ത്തുളള വിഡിയോയാണ് പുറത്തുവന്നിട്ടുളളത്. ജാക്കി ചാനൊപ്പം സോനു സൂദും ദിഷ പട്നാനിയും ഗാനരംഗത്തിലുണ്ട്. അടുത്തിടെ ജിമിക്കി കമ്മലിന്റെ ഫാനാണ് താനെന്ന് ബോളിവുഡ് നടന് അഭിഷേക് ബച്ചന് പറഞ്ഞിരുന്നു. ട്വിറ്ററിലാണ് അഭിഷേക് തന്റെ ജിമിക്കി കമ്മല്‍ ഭ്രമം പങ്കുവച്ചത്. നിലവില്‍ തന്നെ ഈ പാട്ട് ബാധിച്ചിരിക്കുകയാണെന്നും നിര്‍ത്താതെ കേട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് അഭിഷേക് പറഞ്ഞത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ ചിത്രത്തിലേതാണ് ഈ ഗാനം. മൂന്നു കോടിയിലധികം കാഴ്ചക്കാരെയാണ് കുറഞ്ഞ കാലം കൊണ്ട് ജിമിക്കി കമ്മല്‍ സ്വന്തമാക്കിയത്. അനില്‍ പനച്ചൂരാന്റെ വരികള്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്ത് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha