വിജയിയാവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയെ അവസാന നിമിഷം പുറത്താക്കി ബിഗ്ബോസ്; വികാരഭരിതനായി ചങ്ക് തകര്‍ന്ന് ഷിയാസ്... വിശ്വസിക്കാനാവാതെ മറ്റ് മത്സരാർത്ഥികൾ
ആറു മത്സരാർത്ഥികളുമായാണ് ബിഗ്ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്ന് ദിവസം മാത്രമാണ് ഷോ ഉള്ളത്. അതിനിടയിലാണ് മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് ബിഗ്ബോസ് ഒരാളെ പുറത്താക്കിയത്. ടാസ്ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് മത്സരാര്ത്ഥികളെത്തേടി ആ സന്ദേശമെത്തിയത്. ബിഗ് ബോസില്‍ വീണ്ടുമൊരു എവിക്ഷന് നടക്കുകയാണെന്നറിഞ്ഞതോടെ താരങ്ങളെല്ലാം പരിഭ്രാന്തിയിലായിരുന്നു.
ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നും ആര് വേര്‍പിരിഞ്ഞാലും അത് വേദനാജനകമാണെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. മത്സരാര്‍ത്ഥികള്‍ മാത്രമല്ല പ്രേക്ഷകരും ഈ അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയിരുന്നു. പതിവ് പോലെ തന്നെ എലിമിനേഷന് മുന്നോടിയായി എല്ലാവരോടും പെട്ടി തയ്യാറാക്കി വെക്കാനും മറ്റുള്ളവരോട് യാത്ര പറയാനുമായി ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. പോവുന്നതിന് മുന്‍പായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറഞ്ഞോളാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു.
തന്നെ എല്ലാവരും ശത്രുവായാണ് കാണുന്നതെന്നായിരുന്നു ഷിയാസിന്റെ പരാതി. തുടക്കത്തില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറിയെന്നും സാബു പറഞ്ഞു. തുടക്കത്തില്‍ സാബുവിനെക്കുറിച്ചുണ്ടായിരുന്ന ധാരണകളെല്ലാം മാറിയെന്നായിരുന്നു പേളി പറഞ്ഞത്. എല്ലാവരും അന്യോന്യം കെട്ടിപ്പിടിച്ച് യാത്ര ചോദിച്ചിരുന്നു. ഇതിനിടയിലാണ് പുറത്തേക്ക് പോവുന്നത് അതിഥിയാണെന്ന് ബിഗ് ബോസ് പറഞ്ഞത്.അവരവരുടെ പേരുകള്‍ എഴുതിയ സ്റ്റാന്‍ഡിന് മുകളില്‍ നില്‍ക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. പച്ചയും ചുവപ്പും ലൈറ്റുകളായിരുന്നു ഓരോ പേരിന് മുന്നിലും കത്തിയത്. അതിഥിയുടെ പേരിലായിരുന്നു ചുവപ്പ് കത്തിയത്. ഇതോടെയാണ് പുറത്തേക്ക് പോവുന്നത് അതിഥിയാണെന്ന് വ്യക്തമായത്.
അപ്രതീക്ഷിതമായ ഈ തീരുമാനത്തില്‍ എല്ലാവരും ഞെട്ടിയിരുന്നു. മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും ഈ നീക്കം ഉള്‍ക്കൊള്ളാനും കഴിഞ്ഞിരുന്നില്ല. നേരത്തെയും ഇത്തരത്തില്‍ അതിഥി എലിമിനേഷനില്പ്പെട്ടിരുന്നു. പുറത്തേക്ക് പോയെന്ന കരുതിയ സ്ഥലത്തുനിന്നും താരം തിരികെ മത്സരത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇത്തവണയും അത്തരത്തില്‍ വല്ല ട്വിസ്റ്റുകളും അരങ്ങേറുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല.
അതിഥിയും ഷിയാസുമായുള്ള അലമ്ബിനെക്കുറിച്ച് സാബു പറഞ്ഞതോടെ ഷിയാസ് വികാരഭരിതനാവുകയായിരുന്നു. അതിഥി പോയെന്ന് പറഞ്ഞ് കരഞ്ഞ പേളിയെ ആശ്വസിപ്പിച്ചത് ശ്രിനിഷായിരുന്നു. ചിരിച്ചുകൊണ്ടാണ് അതിഥി ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയത്. അപ്രതീക്ഷിതമായി അരങ്ങേറിയ എലിമിനേഷനില്‍ എല്ലാവരും ഒരുപോലെ നടുങ്ങിയിരുന്നു. ഇനി മത്സരം മൂന്ന് ദിവസം മാത്രമാണ് ഷോ ഉള്ളത് അപ്പോൾ അറിയാം ആരൊക്കെ വിജയിക്കുമെന്ന് കണ്ടിരുന്നു കാണാം.
https://www.facebook.com/Malayalivartha