Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

'ആ ചിത്രന്റെ പേരിൽ എന്നെ സ്ത്രീ വിരുദ്ധനാക്കരുത്'; പമ്പയിലെ കുളിസീൻ പോസ്റ്റിൽ പ്രതികരണവുമായി വയലാർ ശരത്ചന്ദ്ര വർമ്മ

29 SEPTEMBER 2018 02:55 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിധിയോട് സമൂഹത്തിന്റെ പലതുറകളിലുള്ളവർ പ്രതികരണയുമായി രംഗത്തെത്തി. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായി ഇപ്പോഴും തുടരുകയാണ്. എന്നാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുകയാണ് പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ.

അർധനഗ്നകളായ ഏതാനും സ്ത്രീകൾ ഒരു കളിക്കടവിൽ കുളിച്ചുകൊണ്ടിരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം , കിട്ടിയതാണ്‌ ,അടുത്ത സീസണിലെ പമ്പ എന്നാണ് ശരത് കുറിച്ചത്.ഈ പോസ്റ്റിനെതിരേ വൻ വിമർശനമാണ് ഫെയ്​സ്ബുക്കിൽ ഉണ്ടായിരിക്കുന്നത്. അച്ചനും മകനും തമ്മില്‍ ആനേം ചേനേം തമ്മിലുള്ള വ്യത്യാസം ആണെന്നും , മറ്റുമാണ് കമന്റുകൾ .

എന്നാല്‍, താന്‍ വെറുമൊരു ട്രോള്‍ എന്ന രീതിയില്‍ മാത്രമേ ആ പോസ്റ്റ് കണ്ടിട്ടുള്ളു എന്ന് ശരത് പറയുന്നു.“എനിക്ക് കിട്ടിയ ഒരു ട്രോള്‍ മെസേജ് ഞാന്‍ ഇട്ടതാണ്. ഒരു കോടതി വിധിയെ പരിഹസിച്ചു കൊണ്ട കിട്ടിയതിനെ പോസ്റ്റ് ചെയ്തതാണ്. അല്ലാതെ എന്റെ അഭിപ്രായമല്ല. ഞാന്‍ ഒരു സ്ത്രീ വിരുദ്ധനല്ല. എന്നെ വളര്‍ത്തിയത് എന്റെ അമ്മയും സഹോദരിമാരും, ഭാര്യയും എല്ലാവരും ചേര്‍ന്നാണ് . അങ്ങനെയുള്ള ഞാന്‍ എങ്ങനെ സ്ത്രീ വിരുദ്ധനാവും.

സീരിയസ്സായി ഞാന്‍ ചെയ്തതല്ല. ഞാന്‍ പറയുന്നത് ഈ സ്ഥാനം പോര സ്ത്രീയ്ക്ക് എന്നാണ്. എനിക്ക് എങ്ങനെ കളിയാക്കാനാവും. വിശ്വാസങ്ങളൊക്കെ ഓരോരുത്തരുടെ കാര്യങ്ങളാണ്. നിയമപരമായി കൊണ്ടു വരേണ്ട കാര്യമാണെന്ന് തോന്നുന്നില്ല. ഇത്് എന്റെ മാത്രം അഭിപ്രായമാണ്.പുരുഷനേക്കാളും വളരെയധികം ഉയരത്തിലാണ് സ്ത്രീ. ഏറ്റവും വലിയ പുരുഷബിംബമായ ശ്യംഗമാണ് എവറസ്റ്റ്. സ്ത്രീ ബിംബമായ പസഫിക്ക് സമുദ്രത്തിലെ മരിയാനോ ട്രഞ്ചിന് എവറസ്റ്റിനേക്കാളും ആഴമുണ്ട്. പ്രകൃതി തന്നെ പറഞ്ഞ് തന്നിട്ടുള്ള കാര്യമാണിത്.

പുരുഷനേക്കാളും വളരെ ഉയരത്തിലാണ് സ്ത്രീക്ക് സ്ഥാനമാണ് ഉള്ളത് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികളുണ്ടല്ലോ സ്ത്രീ പ്രകൃതിയാണ്.വിവാഹേതേര ബന്ധത്തെ ആസ്പദമാക്കിയുള്ള വിധിയെ കുറിച്ച് ഞാന്‍ ചിന്തിക്കേണ്ട കാര്യമില്ല കാരണം ഞാനും എന്റെ ഭാര്യയും പിണങ്ങിയാല്‍ മാത്രമേ മൂന്നാമതൊരാള്‍ വരുന്നുളളു. എന്റെ കുടുബത്തില്‍ അതിന്റെ ആവശ്യമില്ല കാരണം ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. ഞാനും ഇറങ്ങി പോവില്ല അവളും ഇറങ്ങിപ്പോവില്ല.ശബരിമല പ്രശ്‌നം ഒരു വാക്കില്‍ പറയാനാവില്ല.വിശ്വാസവും ആചാരവും തമ്മിലുള്ള കാര്യമാണ്. ഈ ഒരു വിധിയെ മാനിച്ച് എത്ര സ്ത്രീകള്‍ ശബരിമലയ്ക്ക് പോവും? എനിക്ക് തോന്നുന്നില്ല ഒരു വിശ്വാസിയായ സ്ത്രീക്ക് പോവാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റേടത്തിന്റെ പേരില്‍ പോയാലും പലര്‍ക്കും ഉള്ളില്‍ പേടി തോന്നും. വയലാർ ശരത് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (5 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (6 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (7 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (7 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (7 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (7 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (9 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (11 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (11 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends