Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണം എന്നെ തൊട്ടുപോയത് രണ്ട് തവണ; കായംകുളം കൊച്ചുണ്ണിയുടെ സാഹസിക രംഗങ്ങൾക്കിടയിൽ മരണം മുഖാമുഖം കണ്ടിരുന്നുവെന്ന് ഭീതിയോടെ വെളിപ്പെടുത്തി നിവിൻ പോളി

08 OCTOBER 2018 03:50 PM IST
മലയാളി വാര്‍ത്ത

വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊച്ചുണ്ണിയുടെ ഉറ്റതോഴനായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുന്നതും പ്രതീക്ഷകള്‍ വാനോളമെത്തിക്കുന്നു. ഒക്ടോബര്‍ 11ന് ചിത്രം തിയറ്ററിലെത്തുകയാണ്. ചിത്രീകരണത്തിനിടെ മരണം മുഖാമുഖം കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ കുതിരപ്പുറത്തു നിന്നും നിരവധി തവണ വീണിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു. സാധാരണ സിനിമയുടെ ചിത്രീകരണത്തിനായി ഒരു കുതിരയെ ഇണക്കിയെടുത്ത് അവന്റെ പുറത്തായിരിക്കും ചിത്രീകരണം നടത്തുക. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകൾ ഇടയ്ക്കിടെ മാറ്റുന്നതിനാൽ എല്ലാ സ്ഥലങ്ങളിലേക്കും കുതിരയെ കൊണ്ടുപോകാൻ സാധിക്കില്ല. അതിനാൽ ഓരോ സ്ഥലങ്ങളിലും പുതിയ കുതിര ആയിരിക്കും ഉണ്ടാവുക. അതിനാൽ കുതിര സവാരിക്കിടെ പലപ്പോഴും കുതിരകൾ കുടഞ്ഞെറിഞ്ഞിട്ടുവരെയുണ്ടെന്നും നിവിൻ പോളി പറഞ്ഞു.

അതേസമയം ശ്രീലങ്കയിലും മംഗളൂരുവിലുമുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകൾക്കിടയിലാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് തല നാരിഴയ്ക്ക് പല അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും റോഷൻ ആൻഡ്രൂസ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

“ശ്രീലങ്കയിലെ ഒരു തടാകത്തിലായിരുന്നു ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. പക്ഷെ അവിടെ എത്തിയപ്പോഴാണ് ഒരാൾ പറയുന്നത് തടാകത്തിൽ മുന്നൂറോളം മുതലകൾ ഉണ്ടെന്ന്. അവിടെ ഷൂട്ട് ചെയ്യുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നതിനാൽ അപകടമാണെന്നറിഞ്ഞിട്ടും മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഷൂട്ടിങ്ങിനു മുന്നേ തന്നെ ക്രൂവിലുണ്ടായിരുന്ന കുറച്ചുപേരെ തടാകത്തിലിറക്കി ശബ്ദമുണ്ടാക്കിക്കൊണ്ട് മുതലകളെ പേടിപ്പിച്ചു വിട്ടു. എന്നാൽ പോലും ഷൂട്ടിംഗ് സമയത് അഞ്ചോ-ആറോ മുതലകൾ വെള്ളത്തിന് മുകളിൽ ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്.”-റോഷൻ ആൻഡ്രൂസ് പറഞ്ഞു.

മാംഗ്ലൂരിലെ കട്ടപ്പ വനത്തിലെ ഷൂട്ടിനിടെ ക്രൂവിലെ ഒരാളെ പാമ്പുകടിച്ചു. വിഷപ്പാമ്പുകൾ നിറഞ്ഞ അപകടം പിടിച്ച ഒരു സ്ഥലമായിരുന്നു അത്, അതുകൊണ്ട് തന്നെ ക്രൂവിലുള്ളവർക്ക് വൈദ്യ സഹായം നൽകാനായി ഒരു ഡോക്ടറും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് പാമ്പു കടിയേറ്റ ആൾക്ക് അപകടം സംഭവിക്കാതിരുന്നത്. ഷൂട്ടിങ്ങിനിടെ നിവിന്റെ കൈ ഒടിഞ്ഞതും തലനാരിഴയ്ക്ക് കാളവണ്ടി ദേഹത്ത് വീഴാതെ രക്ഷപ്പെട്ടതുമെല്ലാം മറ്റു ഞെട്ടിക്കുന്ന അനുഭവങ്ങളായിരുനെന്നും റോഷൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (17 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (35 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (42 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (51 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends