വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് അയാള്‍ എപ്പോഴും പറയുമായിരുന്നു; എന്നെ ബലമായി കെട്ടിപ്പിടിച്ച് നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് അയാള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് ;സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ

സംവിധായകന്‍ ബികാസ് ബാഹലിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ. ബോംബെ വെല്‍വെറ്റിന്റെ ചിത്രീകരണ സമയത് ഗോവയില്‍ വെച്ച ബഹല്‍ പീഡിപ്പിച്ചു എന്ന ആരോപണം ഒരു യുവതി ഉന്നയിച്ചതിന് പുറമെ ബാഹല്‍ കൂടി പാര്‍ട്ടണര്‍ ആയ ഫാന്റം മൂവീസ് എന്ന കമ്പനി അനുരാഗ് കശ്യപ് പിരിച്ചു വിട്ടിരുന്നു.
ക്വീന്‍ എന്ന ചിത്രത്തില്‍ ബഹലിനൊപ്പം പ്രവര്‍ത്തിച്ച കങ്കണയാണ് ഇപ്പോള്‍ പുതിയ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതി ഉന്നയിച്ച സ്ത്രീയെ പിന്തുണയ്ക്കുന്നതായും വികാസ് ബഹലിന് എതിരാണ് ആരോപണം എന്നത് കൊണ്ട് തന്നെ താനിത് വിശ്വസിക്കുന്നതായും കങ്കണ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ തുറന്നു പറച്ചില്‍.
വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് ബഹല്‍ എപ്പോഴും പറയുമായിരുന്നുവെന്ന് കങ്കണ വ്യക്തമാക്കി. 'ഞാന്‍ അവളെ പൂര്‍ണമായും വിശ്വസിക്കുന്നു. 2014ല്‍ വിവാഹം കഴിഞ്ഞിട്ടും ക്വീനിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും മറ്റുളളവരോടൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറയാറുളളത്. നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും അദ്ദേഹം എന്നെ കളിയാക്കിയിട്ടുണ്ട്.' കങ്കണ വെളിപ്പെടുത്തി.
'ഞാന്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ എപ്പോള്‍ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. എന്നെ ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്!ത്തും. എന്റെ മുടിയില്‍ അദ്ദേഹം മൂക്ക് ചേര്‍ത്ത് മണപ്പിക്കും. നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് പറയും.' കങ്കണ തുറന്നടിച്ചു.
https://www.facebook.com/Malayalivartha