സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‌സെജന്‍ഡറായി കലക്കി വിജയ് സേതുപതി

പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാര രാജ ഒരുക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തിന്റെ പ്രധാന വേഷമായ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ വിജയ് സേതുപതിയാണ് എത്തുന്നത്. 'സൂപ്പര്‍ ഡീലക്‌സി'ലെ വിജയ് സേതുപതിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത് ആ ഗെറ്റപ്പിലുള്ള വിജയ് സേതുപതിയുടെ ഒരു വീഡിയോ ആണ്.
ട്രാന്‍സ്‌ജെന്‍ഡറിന്റെ ഗെറ്റപ്പില്‍ സംവിധായകന്റെ നിര്‍ദേശം അനുസരിച്ചു നൃത്തം ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. 'ശില്‍പ്പ' എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്.
നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ് കിടു ഗെറ്റപ്പിലാണ് വിജയ് സേതുപതിയെത്തുന്നത്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍, സാമന്ത , രമ്യ കൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതി ഫഹദ് ഫാസില്‍ ടീം ആദ്യമായി ഒന്നിച്ച ചിത്രമാണ് ഇത്.
https://www.facebook.com/Malayalivartha