Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 വേര്‍പിരിയാന്‍ തീരുമാനിച്ചതിനു ശേഷവും അഞ്ജലീന ചെയ്തത്

17 JANUARY 2019 10:34 PM IST
മലയാളി വാര്‍ത്ത

ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേര്‍പിരിയലിലാണ്. അതേസമയം ആഞ്ജലീന മനഃപൂര്‍വം വിവാഹമോചനം വൈകിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. എല്ലാ കുട്ടികളുടെയും പരിപൂര്‍ണ സംരക്ഷണം തനിക്കു വേണമെന്ന ആഞ്ജലീനയുടെ നിലപാടാണ് വിവാഹമോചനം വൈകിപ്പിക്കുന്നത്. അതേസമയം, വേറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ബ്രാഡ് പിറ്റും വ്യക്തമാക്കി.

2016ലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുന്നത്. അതിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവര്‍ക്കും ആറു കുട്ടികളുമുണ്ട്. കുട്ടികളെല്ലാം ആഞ്ജലീനയ്ക്ക് ഒപ്പമാണ് താമസം. കുട്ടികളുടെ സംരക്ഷണം ബ്രാഡ് പിറ്റുമായി പങ്കിടാന്‍ ആഞ്ജലീന ഒരുക്കമല്ല. വിവാഹമോചനത്തിന്റെ കാര്യത്തില്‍ ബ്രാഡ് പിറ്റിനുള്ള തിടുക്കം പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ആഞ്ജലീന.

വിവാഹമോചനത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കുട്ടികളെ മാറ്റി നിറുത്തണമെന്നാണ് ആഞ്ജലീനയുടെ പക്ഷം. വേര്‍പിരിയാനുള്ള തീരുമാനം മൂലം തന്നിലും കുട്ടികളിലും ഉണ്ടായിട്ടുള്ള മാനസികമായ മുറിവുകള്‍ മായണം. കുട്ടികളുടെ ഭാവി സുരക്ഷിതമാകണം. ഇവയൊക്കെയാണ് ആഞ്ജലീനയുടെ പരിഗണനകളെന്ന് അഭിഭാഷകര്‍ പറയുന്നു. അതിന് സമയമെടുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിവാഹമോചനത്തിനായി ഏറ്റവും മികച്ച അഭിഭാഷക സംഘത്തെയാണ് ആഞ്ജലീന നിയോഗിച്ചിരിക്കുന്നത്.

അതേസമയം, കുട്ടികള്‍ക്ക് തിരിച്ചറിവുള്ള പ്രായമായെന്നും മാതാപിതാക്കളെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ അവരെ ബാധിക്കുമെന്നും ബ്രാഡ് പിറ്റ് പറയുന്നു. സമവായത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കുട്ടികളുടെ സംരക്ഷണം രണ്ടുപേര്‍ക്കും ലഭിക്കാവുന്ന തരത്തില്‍ കേസിന് പരിസമാപ്തി ഉണ്ടാകുമെന്നും ബ്രാഡ് പിറ്റിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ഡിസംബര്‍ നാലിനാണ് കേസില്‍ വിചാരണ തുടങ്ങുന്നത്.

ഇനിയൊരു വിവാഹത്തെക്കുറിച്ച് ബ്രാഡ് ചിന്തിക്കുന്നുപോലുമില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആഞ്ജലീനയെക്കൊണ്ട് തന്നെ മതിയായെന്നും ഇനിയൊരു വിവാഹം ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് സുഹൃത്തുക്കളോട് താരം വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends