Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേരില്‍ സത്യനെന്നുണ്ടായിട്ടു കാര്യമില്ല, മനുഷ്യത്വം വേണമെന്ന് മോഹന്‍ലാല്‍; ഒടുവില്‍ ലാലിനു തന്നെ പണികിട്ടി: സത്യന്‍ അന്തിക്കാട്

18 JANUARY 2019 12:02 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലുമൊപ്പമുള്ള രസകരമയ അനുഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവേയാണ് പ്രശസ്തിയില്‍ ഭ്രമിക്കരുതെന്ന അനുഭവം അദ്ദേഹം കുട്ടികളോട് പങ്കുവെച്ചത്.

മോഹന്‍ലാല്‍ സിനിമയില്‍ പ്രശസ്തിയുടെ നെറുകയില്‍എത്തിയതിനു ശേഷമുള്ള ഒരു ദിനം.രാത്രിവൈകി ഷൂട്ടിങ്ങ് കഴിഞ്ഞു ലാലുമൊത്ത് കാറില്‍ മടങ്ങുകയാണു ഞാന്‍. മറ്റൊരുസുഹുത്തും കാറിലുണ്ട്. വഴിയില്‍ പരിചയമില്ലാത്ത ഒരാള്‍ കൈകാണിച്ചു. അസമയമായതിനാല്‍ ലിഫ്റ്റ് കൊടുക്കുന്നത് അത്ര പന്തിയല്ല എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു.

ലാല്‍ എന്നെ വിമര്‍ശിച്ചു: ' പേരില്‍ സത്യന്‍ എന്നുണ്ടായിട്ടു കാര്യമില്ല. മനുഷ്യരോട് സഹാനുഭൂതി കാണിക്കണം. ഈ മനുഷ്യനെ കൂടി കയറ്റിയതു കൊണ്ടു നമുക്ക് പ്രത്യേകിച്ചെന്തു ബുദ്ധിമുട്ടുണ്ടാകാനാണ്?. കാര്‍ നിര്‍ത്തി, അയാളെയും കയറ്റി. യാത്രയ്ക്കിടെ അയാള്‍ മോഹന്‍ലാലിനോടു സംസാരം തുടങ്ങി. വീടെവിടെയാണെന്നും വീട്ടില്‍ ആരൊക്കെയുണ്ടെന്നുമൊക്കെയാണ് ചോദ്യങ്ങള്‍.

വീടു തിരുവനന്തപുരത്താണെന്നറിയിച്ച ലാല്‍ വീട്ടുകാരുടെ വിരങ്ങളും പറഞ്ഞു. കാറിയില്‍ കയറിയ ആളും തിരുവനന്തപുരംകാരനാണ്. പറഞ്ഞു വന്നപ്പോള്‍ ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍നായരെയും അമ്മ ശാന്തകുമാരിയേയുമൊക്കെ ആള്‍ക്കു നല്ല പരിചയം. ലാലിന്റെ ജ്യേഷ്ഠന്‍ പ്യാരിലാലിനെയും അറിയാം. തുടര്‍ന്നാണ് തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം അയാളില്‍ നിന്നുണ്ടായത്:'നിങ്ങളുടെ പേരെന്താണ്?'

പെട്ടെന്നൊരു മറുപടി ലാലില്‍നിന്നുണ്ടായില്ല. അല്‍പസമയത്തിനുശേഷം ലാലിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി ഞങ്ങള്‍ കേട്ടു. ' മോഹന്‍ലാല്‍.' കാറിനുള്ളില്‍ ഇരുട്ടായതിനാല്‍ മുഖത്തെ ചമ്മല്‍ കാണാന്‍ പറ്റിയില്ല.റോഡിനിരുവശവും മോഹന്‍ലാല്‍ നായകനായ സിനിമകളുടെ വലിയ പോസ്റ്ററുകള്‍ ഒട്ടിച്ചുവെച്ചിരിക്കുന്നതു കാണാം.

ഇനി ആള്‍ക്ക് മോഹന്‍ലാലിനെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടായിരിക്കുമോ? ഞാന്‍ ലൈറ്റിട്ടു. അപ്പോള്‍ നല്ല വെളിച്ചത്തില്‍ മോഹന്‍ലാലിന്റെ മുഖത്തുനോക്കി അയാളുടെ അടുത്ത ചോദ്യം വന്നു: 'മിസ്റ്റര്‍ മോഹന്‍ലാല്‍ എന്തുചെയ്യുന്നു?' കാറിനകത്തുള്ളവരെല്ലാം ഞെട്ടി! ലാല്‍ എന്തോ മറുപടി പറഞ്ഞ് ഉഴപ്പി. ചിരിപൊട്ടിപ്പോകാതിരിക്കാന്‍ പാടുപെട്ട് മുഖം കുനിച്ച് ഞാനിരുന്നു. നോക്കുമ്പോള്‍ ലാല്‍ ഉറക്കം അഭിനയിച്ച് സീറ്റില്‍ ചാരിക്കിടക്കുകയാണ്.

യാത്ര അവസാനിക്കുന്നതു വരെ മോഹന്‍ലാല്‍ കള്ള ഉറക്കം തുടര്‍ന്നു.
തനിക്കിറങ്ങേണ്ട സ്ഥലമായപ്പോള്‍ നമ്മുടെ കക്ഷി യാത്രപറയാനായി ലാലിനെ നോക്കി. ലാലുണ്ടോ ഉണരുന്നു! 'പാവം ഉറങ്ങിക്കോട്ടെ..ഉണരുമ്പോ വിശ്വനാഥന്‍ നായരുടെ മോനോട് പറഞ്ഞാല്‍ മതി......'ആള്‍ ഇറങ്ങിപ്പോയി.

ആ നിമിഷം മോഹന്‍ലാല്‍ ഉണര്‍ന്നു. എന്നോടു ചോദിച്ചു: 'ഇതിപ്പോള്‍ നേരംവെളുക്കുന്നതിനു മുമ്പുതന്നെ നിങ്ങള്‍ മാലോകരെ അറിയിക്കുമല്ലോ അല്ലേ?.....''ഉറപ്പായും' ഞാന്‍ വാക്കുകൊടുത്തു. അതു പാലിക്കുകയും ചെയ്യുന്നു!.' സത്യന്‍ അന്തിക്കാട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends