Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതെന്റെ കോളേജാണ്… ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്…ഗെറ്റ് ഔട്ട് ഐ സേ…'-ദേഷ്യം കൊണ്ട് വിറച്ച്‌ പ്രിൻസിപ്പാൾ; കലിപ്പ് തീർത്തത് നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍ നിന്ന് ഇറക്കി വിട്ട്... സംഭവം മലപ്പുറം വലിയപറമ്ബ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിൽ

18 JANUARY 2019 03:02 PM IST
മലയാളി വാര്‍ത്ത

മലപ്പുറം വലിയപറമ്ബ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. സംഘര്‍ഷം കലശലായതോടെ സംഭവസ്ഥലത്ത് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കോളജ് ഡേയുടെ പരിപാടിയില്‍ വ്യത്യസ്ഥ തീമുകളില്‍ വസ്‌ത്രം ധരിച്ച്‌ എത്തരുതെന്ന് പ്രിന്‍‌സിപ്പല്‍ വിദ്യാര്‍ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പ്രിന്‍‌സിപ്പലിന്റെ നിര്‍ദേശത്തെ തള്ളി വിദ്യാര്‍ഥികള്‍ വ്യത്യസ്ഥ വസ്‌ത്രങ്ങള്‍ ധരിച്ച്‌ എത്തിയതോടെ പ്രിന്‍‌സിപ്പല്‍ എതിര്‍പ്പ് അറിയിച്ചു. ഡെയ്നെ കോളേജില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പ്രിന്‍‌സിപ്പലിന്റെ നിര്‍ദേശം തള്ളി വിദ്യാര്‍ഥികള്‍ ഡെയ്നെ സ്‌റ്റേജില്‍ എത്തിച്ചു. വിദ്യാര്‍ഥികളുടെ നടപടിയില്‍ എതിര്‍പ്പ് പരസ്യമാക്കിയ പ്രിന്‍‌സിപ്പല്‍ ഡെയ്നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും തമ്മിലുള്ള എതിര്‍പ്പ് ശക്തമായതോടെ ഡെയ്ന്‍ കോളജില്‍ നിന്ന് മടങ്ങി പോകുകയും ചെയ്‌തു.

മലയാളത്തിലെ പ്രമുഖ ചാനലിലെ കോമഡി ഷോയിലൂടെ ശ്രദ്ദേയനായ ഡെയ്ന്‍ ഡേവിസിന് കഴിഞ്ഞദിവസം ഒരു കോളേജില്‍ വെച്ചുണ്ടായ ഈ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ സംഭവത്തിനെതിരെ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നു.

'ഇതെന്റെ കോളേജാണ്… ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്…ഗെറ്റ് ഔട്ട് ഐ സേ…'-ദേഷ്യം കൊണ്ട് വിറച്ച്‌ നില്‍ക്കുന്ന പ്രിന്‍സിപ്പാളിന്റെ ഈ വാക്കുകളും കുറേ കോലാഹലങ്ങളും മാത്രമേ തനിക്ക് ഓര്‍മ്മയുള്ളൂ, എന്നാല്‍ ഈ സംഭവത്തിന് പിന്നിലുള്ള കാരണമെന്തോന്നോ, തന്റെ നേര്‍ക്ക് പാഞ്ഞടുക്കാന്‍ മാത്രം എന്ത് സംഭവിച്ചുവെന്നോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ആര്‍ട്‌സ് ഡേയിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും കുട്ടികളുമായി വാക്കേറ്റം ഉണ്ടാകുകയും ചടങ്ങിലെ അതിഥിയായ ഡെയ്‌നിനെ ഇറക്കി വിടുകയുമായിരുന്നു. ഒരേ തരത്തിലുള്ള വസ്ത്രമണിഞ്ഞ് കോളേജ് ഡേയ്ക്ക് എത്താനിരുന്ന വിദ്യാര്‍ത്ഥികളുടെ തീരുമാനത്തെ പ്രിന്‍സിപ്പാള്‍ എതിര്‍ത്തെങ്കലും പ്രിന്‍സിപ്പലിന്റെ വാക്ക് മറികടന്ന് വിദ്യാര്‍ത്ഥികള്‍ കോളേജേ ഡേയ്ക്ക് എത്തുക കൂടി ചെയ്തതോടെ രംഗം വഷളാകുകയായിരുന്നുവത്രേ.

എന്നാല്‍ പ്രിന്‍സിപ്പലിന്റേയും മറ്റ് സഹ അധ്യാപകരുടേയും ഭാഗത്ത് നിന്ന് അങ്ങേയറ്റം മോശമായ പെരുമാറ്റമാണ് തനിക്കുണ്ടായതെന്ന് ഡെയ്ന്‍ പറയുന്നു. 'ഈ പ്രശ്‌നങ്ങളൊന്നും അറിയാതെ ഒരു ആഘോഷത്തിനിടെയിലേക്കാണ് ഞാനിറങ്ങി ചെല്ലുന്നത്. പ്രധാന കവാടം തൊട്ട് വേദിക്കരികില്‍ വരെ പിള്ളേര്‍ ആഘോഷപൂര്‍വം എന്റെ വണ്ടിക്ക് അകമ്ബടിയായി വന്നു. പാട്ടും ഡാന്‍സും കരഘോഷവുമാക്കെയായി ഫുള്‍ കളറായിരുന്നു. ഉള്ളത് പറയാല്ലോ…അപ്പോഴും പ്രിന്‍സിപ്പാളും കുട്ടികളും തമ്മിലുള്ള വിഷയം എനിക്കറിയില്ലായിരുന്നു.' വേദിയിലേക്ക് കയറുമ്ബോള്‍ ആങ്കര്‍ ചെയ്യാനിരുന്ന കുട്ടി ഇതാ ഡെയ്ന്‍ എത്തുന്നു…നമ്മുടെ അതിഥി എത്തുന്നു എന്നൊക്കെ പറഞ്ഞ് ഒരു വാം വെല്‍ക്കം നല്‍കി. ഈ പിക്ചറില്‍ ഇല്ലാത്ത വേദിയിലിരുന്ന കുട്ടികള്‍ കൈയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു. അതു വരെ എല്ലാം ക്ലിയര്‍…

എന്നാല്‍ സ്റ്റേജിലേക്ക് കയറിയിരിക്കുമ്ബോഴാണ് രംഗം വഷളാകുന്നത്. പ്രിന്‍സിപ്പാളും പിള്ളേരും തമ്മില്‍ വാക്കേറ്റം നടക്കുകയായിരുന്നു. പ്രശ്‌നത്തിനിടയ്ക്ക് അദ്ദേഹം ആദ്യം ആങ്കര്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ നേരെ പാഞ്ഞടുത്തു. ആര് പറഞ്ഞു നിന്നോട് ആങ്കര്‍ ചെയ്യാനെന്ന് ചോദിച്ച്‌ ഫുള്‍ കലിപ്പായി.

പിന്നീട് എന്റെ നേര്‍ക്കായി. 'ഇവിടുത്തെ പ്രിന്‍സിപ്പാള്‍ ഞാനാണ്. ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും ഞാനാണ്. ഇറങ്ങിപ്പോടാ…'. വിറച്ചു കൊണ്ട് ഇദ്ദേഹം ഇത് പറയുമ്ബോള്‍ ഞാനാകെ വണ്ടറടിച്ചിരിക്കുകയായിരുന്നു. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാത്ത ഞാന്‍. അങ്ങനെയുള്ള എന്റെയടുത്ത് ഒരു ബന്ധവുമില്ലാതെ ഈ മനുഷ്യന്‍ പാഞ്ഞടുക്കുകയാണ്. രംഗം വഷളാകുന്നു കണ്ടപ്പോള്‍, ആ മനുഷ്യനോട് ഞാന്‍ വളരെ ശാന്തമായി തന്നെ പറഞ്ഞു, രണ്ട് വാക്ക് വാക്ക് ഈ കുട്ടികളോട് പറഞ്ഞിട്ട് ഉടന്‍ തന്നെ പൊയ്‌ക്കൊള്ളാമെന്ന്. എന്നിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. മൈക്കിനടുത്തേക്ക് നീങ്ങിയ എന്നോട് 'നാണമില്ലേ ഇവിടെയിരിക്കാന്‍, ഇറങ്ങിപ്പോടാ' എന്നായി സ്വരം. സഹികെട്ടാണ് ഞാന്‍ പറഞ്ഞത്, 'നിങ്ങള്‍ ഈ കുട്ടികളുടെ പ്രിന്‍സിപ്പിലാണ്, അല്ലാതെ എന്റെയല്ല' എന്ന്. ഇതോടെ അദ്ദേഹത്തിന്റെ നിലതെറ്റി. എന്റെ നേര്‍ക്ക് ചീറിപ്പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന സഹ അധ്യാപകര്‍ 'ഞങ്ങളുടെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്യാനായോടാ' എന്ന മട്ടില്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു.

അവിടെ നിന്ന് തിരിച്ചിറങ്ങാന്‍ തീരുമാനിക്കുമ്ബോഴാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അടുത്തേക്ക് വന്നു. 'ചേട്ടാ ഈ സംഭവം ഞങ്ങള്‍ക്കും ചേട്ടനും ഒരേ പോലെ വിഷമമുള്ള കാര്യമാണ്. ചേട്ടന്‍ ഇപ്പോള്‍ ഇവിടുന്ന് പോയാല്‍ അത് രണ്ട് കൂട്ടര്‍ക്കും നാണക്കേടാണ്' എന്ന് പറഞ്ഞു. 'അറ്റ്‌ലീസ്റ്റ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു എന്നെങ്കിലും അറിയിക്കണം എന്ന് അവര്‍ നിര്‍ബന്ധിച്ചു. അതോടെ അവരുടെ നടുവില്‍ ഒരു കസേരയില്‍ കയറി നിന്ന് ഉദ്ഘാടനം നടത്തിയതായി ഞാന്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ എക്‌സ്പീരിയന്‍സ് ആണെന്നും, ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ താന്‍ കാരണക്കാരനായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അറിയിച്ച ശേഷമാണ് അവിടം വിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends