വെങ്കട് പ്രഭുവിന്റെ 'മാനാടി'ല്‍ നായിക റാഷി ഖന്ന
വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് താരമാണ് റാഷി ഖന്ന. കഴിഞ്ഞ വര്‍ഷം 'ഇമൈക്കാ നൊടികള്‍' എന്ന നയന്‍താര ചിത്രത്തിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ വെങ്കട് പ്രഭുവിന്റെ 'മാനാടി'ല്‍ ചിമ്പുവിന്റെ നായികയായി റാഷി ഖന്ന എത്തുകയാണ്.
ജയം രവിക്കൊപ്പമെത്തിയ 'അടങ്കാമറു'വാണ് റാഷിയുടേതായി ഒടുവില്‍ റിലീസായ ചിത്രം. വിശാല്‍ നായകനാകുന്ന 'അയോഗ്യ', സിദ്ധാര്‍ത്ഥിനൊപ്പമുള്ള 'സൈത്താന്‍ കാ ബച്ച' എന്നീ ചിത്രങ്ങളിലും റാഷിയാണ് നായിക. ആറു മാസം മുന്‍പാണ് വെങ്കട് പ്രഭു ചിമ്പു ചിത്രം മാനാട് അനൗണ്‍സ് ചെയ്തത്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് മുടങ്ങി. അതാണ് വീണ്ടും തുടങ്ങുന്നത്.
വെങ്കടിന്റെ ചിത്രത്തിനായി ആയോധന കല അഭ്യസിക്കുകയാണ് ചിമ്പു. താരത്തിന്റെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 3ന് മാനാടിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ ചിമ്പുവിന് കൈനിറയെ ചിത്രങ്ങളാണ്.
സുരേഷ് കാമാച്ചിയാണ് മാനാട് നിര്‍മ്മിയ്ക്കുന്നത്. സുന്ദര്‍ സി ഒരുക്കുന്ന 'വന്താ രാജാവാ താന്‍ വരുവേന്‍' എന്ന ചിത്രവും ചിമ്ബുവിന്റേതായി ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha