Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവിയുടെ മകള്‍ക്ക് പണികൊടുത്ത് പ്രിയാ വാര്യര്‍: ബഹളം വെച്ച് ജാന്‍വിയുടെ മാനേജര്‍

19 JANUARY 2019 04:13 PM IST
മലയാളി വാര്‍ത്ത

പ്രിയാ വാര്യര്‍ നായികയാകുന്ന ശ്രീദേവി ബംഗ്ലാവ് തുടക്കം മുതല്‍ വിവാദങ്ങളില്‍പ്പെട്ടിരിക്കുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിതെന്നാണ് തുടക്കം മുതലുള്ള അഭ്യൂഹം.

ശ്രീദേവി ബംഗ്ലാവിനെക്കുറിച്ച് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂറിന്റെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിക്കുന്നത്. ഒരു പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജാന്‍വിയോട് ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ആരാഞ്ഞു. എന്നാല്‍ ചോദ്യം മനസ്സിലാകാതിരുന്ന ജാന്‍വി അല്‍പ്പനേരം പകച്ചു നിന്നു. ഇതിനിടെ ജാന്‍വിയുടെ മാനേജര്‍ വല്ലാതെ ബഹളം വച്ചു. ജാന്‍വിയോട് വേദി വിട്ട് പോകണമെന്നും അവര്‍ ചിത്രം പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം. ഈ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നും ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഇതെല്ലാം വിശദീകരിച്ച് ബോണി കപൂറിന് മറുപടി അയച്ചുവെന്നും അദ്ദേഹം പ്രതികരിച്ചില്ല എന്നും പ്രശാന്ത് മാമ്പുള്ളി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (29 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends