Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

മത്സരത്തില്‍ നിന്ന് പുറത്തായപ്പോഴും ആര്യയെ മാത്രമേ വിവാഹം കഴിക്കൂകയുള്ളു എന്ന് വാശിപിടിച്ച് ജീവിതം ആര്യയ്ക്കായി മാറ്റിവച്ചു... ആര്യ സയേഷയെ വിവാഹം കഴിക്കാനൊരുങ്ങുന്ന വാർത്തകൾ പുറത്ത് വന്നതോടെ പ്രതികരണവുമായി അബര്‍നദി

02 FEBRUARY 2019 02:59 PM IST
മലയാളി വാര്‍ത്ത

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിവെച്ച ഒന്നാണ് ആര്യയുടെ വിവാഹം. റിയാലിറ്റി ഷോ നടത്തി വെറും ഷോയാക്കി മാറ്റി എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എങ്ക വീട്ടു മാപ്പിളൈ എന്ന പേരിലാണ് ഷോ നടത്തിയത്. ഇതില്‍ അവസാനം വരെ എത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അബര്‍നദി. ഏവരും കല്യാണം ഉറ്റ് നോക്കി ഇരിക്കുമ്ബോഴായിരുന്നു താരം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നിറയുന്നത്. ഈ വാര്‍ത്തകളോട് പ്രതികരിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അബര്‍നദി. അബര്‍നദി മത്സരത്തില്‍ നിന്ന് പുറത്തായപ്പോഴും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആര്യ സയേഷയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. താരം വിവാഹിതനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത 99 ശതമാനവും സത്യമാകാന്‍ സാധ്യതയില്ലെന്ന് അബര്‍നദി പറയുന്നു.

അഥവാ ആണെങ്കില്‍ ഇക്കാര്യം ആര്യ ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിക്കട്ടെ എന്നും അവര്‍ വ്യക്തമാക്കി. എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തില്‍ പോലും ഒരു മാറ്റം തോന്നിയിട്ടില്ല. നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും ഫോണില്‍ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ടെന്നും അബര്‍നദി പറയുന്നു. എങ്കവീട്ടു മാപ്പിളെ എന്ന മിനിസ്‌ക്രീന്‍ പരിപാടിയിലൂടെ ഏറെ വിവാദത്തിലായ വിഷയമാണ് നടന്‍ ആര്യയുടെ വിവാഹം. റിയാലിറ്റി ഷോയിലൂടെ ആര്യ വധുവിനെ കണ്ടെത്തും എന്നാണ് ഷോ ആരംഭിച്ചപ്പോള്‍ പറഞ്ഞിരുന്നത്. ലക്ഷക്കണക്കിന് അപേക്ഷകളാണ് ആര്യയെ ഭര്‍ത്താവാക്കാനുളള മത്സരത്തിനു അപേക്ഷിച്ചത്. ഇതില്‍ നിന്നും പതിനാറു പേര്‍ സെലക്ടായി.

ആര്യയുടെ ഇഷ്ടം നേടാനായി 16 പേരും ഷോയില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടത്തിയത്. സുഹൃത്തിന് പിന്തുണ അറിയിച്ച്‌ വിശാലും വരലക്ഷ്മിയും ഷോയില്‍ എത്തിയിരുന്നു.ഷോയിലൂടെ ഏറെ ഫാന്‍സുകാരുണ്ടായ മത്സരാര്‍ത്ഥിയാണ് അബര്‍നദി. ഷോയുടെ അവസാനഘട്ടത്തില്‍ പുറത്തുപോകേണ്ടി വന്ന അബര്‍നദി എന്നാല്‍ എന്തു സംഭവിച്ചലും ആര്യയെ തന്നെ വിവാഹം ചെയ്യു എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഷോയുടെ അവസാനം ആര്യ ആരെ തിരഞ്ഞെടുക്കും എന്ന് കാണാനായി ആരാധകര്‍ കാത്തിരുന്നുവെങ്കിലും അവസാന റൗണ്ട് വരെ എത്തിയ മൂന്ന് മത്സരാര്‍ത്ഥികളെ നിരാശപ്പെടുത്തിക്കൊണ്ട് ആര്യ തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞത്.

മത്സരത്തിന്റെ ഭാഗമായി ആര്യ മത്സരാര്‍ത്ഥികളുമായി സമയം പങ്കുവയ്ക്കുകയും മത്സരാര്‍ത്ഥികളുടെ വീടുകളില്‍ പെണ്ണുകാണലിനായി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആരെയും വധുവാക്കാതെ പരിപാടി അവസാനിച്ചതിലും ആര്യ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ചതിച്ചു എന്ന തരത്തിലും വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. ഷോയില്‍ ഏറ്റവുമധികം ആരാധകരുണ്ടായ മത്സരാര്‍ത്ഥി അബര്‍നദി ആര്യയുടെ വധുവാകണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഷോയക്കു ശേഷമുളള അഭിമുഖങ്ങളിലും താന്‍ ആര്യയെ മാത്രമെ വിവാഹം ചെയ്യൂ എന്ന് അബര്‍നദി പറഞ്ഞിരുന്നു. ഷോയിലൂടെ സിനിമയിലെത്തിയിരിക്കയാണ് അബര്‍ നദി.

സിനിമയ്ക്കു വേണ്ടിയുളള അഭിമുഖങ്ങളിലും അബര്‍നദി ആര്യയോടുളള സ്‌നേഹത്തെക്കുറിച്ചും താന്‍ ആര്യയെ മാത്രമേ വിവാഹം ചെയ്യു എന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നാലും അബര്‍നദിയും ആര്യയും ഒന്നിക്കുന്നത് കാണാം എന്നായിരുന്നു ആരാധകരുടെ വിശ്വാസം എന്നാലിപ്പോള്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ആര്യയുടെ വിവാഹവാര്‍ത്ത എത്തിയിരിക്കയാണ്. തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ ജാമിയുടെ വിവാഹമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങിയതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വധുവിനായുള്ള അന്വേഷണവും തുടങ്ങിയിരുന്നു. താരം വിവാഹത്തിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

നടി സയ്യേഷയുമായുള്ള ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് സൂചന. ഒരുപാട് നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ഗജിനികാന്ത് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. . കെവി ആനന്ദന് സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ കാപ്പാനിലാണ് ഇവര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ വിദേശ ചിത്രീകരണത്തിനിടയില്‍ സയേഷയുടെ അമ്മയെ താരം സന്ദര്‍ശിച്ചുവെന്നും ഇരുവരും വിവാഹത്തെക്കുറിച്ച്‌ തീരുമാനിച്ചുവെന്നുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ അംഗമായി സയേഷയുടെ അമ്മ ആര്യയെ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.രണ്ട് മാസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നും സൂചനയുണ്ട്. വീട്ടുകാര്‍ക്ക് കൂടി ഇഷ്ടപ്പെടുന്നതായിരിക്കണം തന്‍രെ പങ്കാളിയെന്ന കാര്യത്തെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. മത്സരത്തിനിടയിലും താരം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എലിമിനേഷനിലൂടെ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി വേദി വിടുമ്ബോഴും ആരായിരിക്കും താരത്തിന്റെ വധുവായെത്തുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത് ആര്യയുടെ തീരുമാനത്തെക്കുറിച്ച്‌ അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധികമാര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (1 hour ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (2 hours ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (2 hours ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (2 hours ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (3 hours ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (3 hours ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (3 hours ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (4 hours ago)

ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (4 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (4 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (4 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (5 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (5 hours ago)

Malayali Vartha Recommends