Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

പൊട്ടിക്കരഞ്ഞ് അബർനദി... മത്സരത്തില്‍ നിന്ന് പുറത്തായപ്പോഴും ആര്യയെ മാത്രമേ വിവാഹം കഴിക്കൂകയുള്ളു എന്ന് വാശിപിടിച്ച് ജീവിതം ആര്യയ്ക്കായി മാറ്റിവച്ചു... ആര്യ സയേഷയെ വിവാഹം കഴിക്കാനൊരുങ്ങുന്നു; ക്ഷണക്കത്ത് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആര്യയും വിശാലും

01 MARCH 2019 02:27 PM IST
മലയാളി വാര്‍ത്ത

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിവെച്ച ഒന്നാണ് ആര്യയുടെ വിവാഹം. എന്നാലിപ്പോൾ ഇതാ ചലച്ചിത്ര താരം ആര്യ വിവാഹിതനാകാന്‍ പോകുകയാണ്. മാര്‍ച്ച്‌ ഒമ്ബതിന് ഹൈദരാബാദില്‍ വെച്ചാണ് ആര്യയുടെയും സയ്യേഷയുടെയും വിവാഹം. ആത്മ സുഹൃത്തും നടനുമായ വിശാലിനെ തന്റെ വിവാഹം ക്ഷണിച്ചിരിക്കുകയാണ് ആര്യ. എന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ചിത്രം…ഉറ്റ സുഹൃത്ത് ആര്യയുടെ വിവാഹ ക്ഷണക്കത്ത്, അവിശ്വസനീയമായ നിമിഷം… ആര്യയ്ക്കും സയ്യേഷക്കും നല്ലത് മാത്രം നേരുന്നുവെന്ന് വിശാല്‍ കുറിച്ചു. ഒപ്പം ആര്യയ്‌ക്കൊപ്പമുള്ള കിടിലന്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. വിശാലിന്റെ പോസ്റ്റിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ആര്യ. മച്ചാ നിന്റേതിനായി കാത്തിരിക്കുന്നുവെന്ന് ആര്യ കുറിച്ചു.

എന്നാൽ താരത്തിന്റെ വിവാഹ ക്ഷണക്കത്ത് പുറത്ത് വന്നതോടെ റിയാലിറ്റി ഷോ നടത്തി വെറും ഷോയാക്കി മാറ്റി എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എങ്ക വീട്ടു മാപ്പിളൈ എന്ന പേരിലാണ് ഷോ നടത്തിയത്. ഇതില്‍ അവസാനം വരെ എത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അബര്‍നദി. ഏവരും കല്യാണം ഉറ്റ് നോക്കി ഇരിക്കുമ്ബോഴായിരുന്നു താരം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നിറയുന്നത്. ഈ വാര്‍ത്തകളോട് പ്രതികരിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അബര്‍നദി. അബര്‍നദി മത്സരത്തില്‍ നിന്ന് പുറത്തായപ്പോഴും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആര്യ സയേഷയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. താരം വിവാഹിതനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത 99 ശതമാനവും സത്യമാകാന്‍ സാധ്യതയില്ലെന്ന് അബര്‍നദി പറയുന്നു.

അഥവാ ആണെങ്കില്‍ ഇക്കാര്യം ആര്യ ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിക്കട്ടെ എന്നും അവര്‍ വ്യക്തമാക്കി. എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തില്‍ പോലും ഒരു മാറ്റം തോന്നിയിട്ടില്ല. നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും ഫോണില്‍ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ടെന്നും അബര്‍നദി പറയുന്നു. എങ്കവീട്ടു മാപ്പിളെ എന്ന മിനിസ്‌ക്രീന്‍ പരിപാടിയിലൂടെ ഏറെ വിവാദത്തിലായ വിഷയമാണ് നടന്‍ ആര്യയുടെ വിവാഹം. റിയാലിറ്റി ഷോയിലൂടെ ആര്യ വധുവിനെ കണ്ടെത്തും എന്നാണ് ഷോ ആരംഭിച്ചപ്പോള്‍ പറഞ്ഞിരുന്നത്. ലക്ഷക്കണക്കിന് അപേക്ഷകളാണ് ആര്യയെ ഭര്‍ത്താവാക്കാനുളള മത്സരത്തിനു അപേക്ഷിച്ചത്. ഇതില്‍ നിന്നും പതിനാറു പേര്‍ സെലക്ടായി.

ആര്യയുടെ ഇഷ്ടം നേടാനായി 16 പേരും ഷോയില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടത്തിയത്. സുഹൃത്തിന് പിന്തുണ അറിയിച്ച്‌ വിശാലും വരലക്ഷ്മിയും ഷോയില്‍ എത്തിയിരുന്നു.ഷോയിലൂടെ ഏറെ ഫാന്‍സുകാരുണ്ടായ മത്സരാര്‍ത്ഥിയാണ് അബര്‍നദി. ഷോയുടെ അവസാനഘട്ടത്തില്‍ പുറത്തുപോകേണ്ടി വന്ന അബര്‍നദി എന്നാല്‍ എന്തു സംഭവിച്ചലും ആര്യയെ തന്നെ വിവാഹം ചെയ്യു എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഷോയുടെ അവസാനം ആര്യ ആരെ തിരഞ്ഞെടുക്കും എന്ന് കാണാനായി ആരാധകര്‍ കാത്തിരുന്നുവെങ്കിലും അവസാന റൗണ്ട് വരെ എത്തിയ മൂന്ന് മത്സരാര്‍ത്ഥികളെ നിരാശപ്പെടുത്തിക്കൊണ്ട് ആര്യ തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞത്.

മത്സരത്തിന്റെ ഭാഗമായി ആര്യ മത്സരാര്‍ത്ഥികളുമായി സമയം പങ്കുവയ്ക്കുകയും മത്സരാര്‍ത്ഥികളുടെ വീടുകളില്‍ പെണ്ണുകാണലിനായി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആരെയും വധുവാക്കാതെ പരിപാടി അവസാനിച്ചതിലും ആര്യ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ചതിച്ചു എന്ന തരത്തിലും വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. ഷോയില്‍ ഏറ്റവുമധികം ആരാധകരുണ്ടായ മത്സരാര്‍ത്ഥി അബര്‍നദി ആര്യയുടെ വധുവാകണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഷോയക്കു ശേഷമുളള അഭിമുഖങ്ങളിലും താന്‍ ആര്യയെ മാത്രമെ വിവാഹം ചെയ്യൂ എന്ന് അബര്‍നദി പറഞ്ഞിരുന്നു. ഷോയിലൂടെ സിനിമയിലെത്തിയിരിക്കയാണ് അബര്‍ നദി.

സിനിമയ്ക്കു വേണ്ടിയുളള അഭിമുഖങ്ങളിലും അബര്‍നദി ആര്യയോടുളള സ്‌നേഹത്തെക്കുറിച്ചും താന്‍ ആര്യയെ മാത്രമേ വിവാഹം ചെയ്യു എന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നാലും അബര്‍നദിയും ആര്യയും ഒന്നിക്കുന്നത് കാണാം എന്നായിരുന്നു ആരാധകരുടെ വിശ്വാസം എന്നാലിപ്പോള്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ആര്യയുടെ വിവാഹവാര്‍ത്ത എത്തിയിരിക്കയാണ്. തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ ജാമിയുടെ വിവാഹമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങിയതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വധുവിനായുള്ള അന്വേഷണവും തുടങ്ങിയിരുന്നു.

നടി സയ്യേഷയുമായുള്ള ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴും താരങ്ങൾ നിശബ്ദതാരായിരുന്നു. ഒരുപാട് നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ഗജിനികാന്ത് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. . കെവി ആനന്ദന് സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ കാപ്പാനിലാണ് ഇവര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ വിദേശ ചിത്രീകരണത്തിനിടയില്‍ സയേഷയുടെ അമ്മയെ താരം സന്ദര്‍ശിച്ചുവെന്നും ഇരുവരും വിവാഹത്തെക്കുറിച്ച്‌ തീരുമാനിച്ചുവെന്നുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ അംഗമായി സയേഷയുടെ അമ്മ ആര്യയെ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.രണ്ട് മാസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നും സൂചനയുണ്ട്. വീട്ടുകാര്‍ക്ക് കൂടി ഇഷ്ടപ്പെടുന്നതായിരിക്കണം തന്‍രെ പങ്കാളിയെന്ന കാര്യത്തെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. മത്സരത്തിനിടയിലും താരം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എലിമിനേഷനിലൂടെ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി വേദി വിടുമ്ബോഴും ആരായിരിക്കും താരത്തിന്റെ വധുവായെത്തുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത് ആര്യയുടെ തീരുമാനത്തെക്കുറിച്ച്‌ അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധികമാര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലും കടുത്ത പരിശോധന  (13 minutes ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (23 minutes ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (39 minutes ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (42 minutes ago)

അവസാന ഘട്ട പോളിങ് ബീഹാറില്‍ തുടങ്ങി  (54 minutes ago)

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും  (1 hour ago)

പദ്ധതി തകർത്ത് റഷ്യ  (1 hour ago)

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്  (1 hour ago)

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി 14ന് ചുമതലയേൽക്കും  (1 hour ago)

ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം.  (1 hour ago)

ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു  (1 hour ago)

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വഴിവിളക്കുകൾ ചിന്നിച്ചിതറി.... അപ്രതീക്ഷിത സ്ഫോടനത്തിൽ പരിഭ്രാന്തരായി ജനം  (2 hours ago)

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം  (9 hours ago)

Malayali Vartha Recommends