ആരാധകരെ ആവേശത്തിലാക്കി ധനുഷിന്റെ നായികയായി നടി സ്നേഹ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നു
ഇപ്പോള്‍ തമിഴില്‍ നായികയായി തന്നെ സ്നേഹ വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിലാണ് സ്നേഹ നായികയാകുക. നേരത്തേ കോടി എന്ന ചിത്രത്തിനായി ധനുഷും ദുരൈ സെന്തില്‍കുമാറും ഒന്നിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ പുതുപേട്ടയില്‍ ധനുഷും സ്നേഹയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും . സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷിന്റെ നായികയായി നടി സ്നേഹ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്ന ആരാധകർ വൻ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. .
വിവാഹത്തിനു ശേഷം ഒരിടവേളയെടുത്ത സ്നേഹ ചില ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മലയാളത്തില്‍ ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടിയുടെ നായികാ വേഷത്തില്‍ എത്തിയ സ്നേഹ ഒരേമുഖം എന്ന ചിത്രത്തിലും അഭിനയിച്ചു. വേലക്കാരന് എന്ന ചിത്രത്തിലൂടെ തമിഴിലേക്കും തിരിച്ചുവരവ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha