ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീക്ക് വനിതാദിനാശംസകള്‍; ഒരു സ്ത്രീയെ പ്രണയിക്കുമ്പോള്‍ ഇങ്ങനെ ബഹുമാനിക്കാനും കഴിയുന്നവനാണ് യഥാര്‍ത്ഥ പുരുഷന്‍

കാമുകി നയന്‍താരയ്ക്ക് സര്‍പ്രൈസുകള്‍ നല്‍കുന്ന കാര്യത്തില്‍ സിനിമകളെപ്പോലും കടത്തിവെട്ടുന്നയാളാണ് വിഘ്‌നേഷ് ശിവന്‍. ഈ വനിതാ ദിനത്തിലും വിഘ്‌നേഷ് പതിവു തെറ്റിച്ചില്ല. പൂക്കള്‍ നിറച്ച കുറേ ബൊക്കെകള്‍ സമ്മാനമായി നല്‍കിയാണ് വിഘ്‌നേഷ് നയന്‍താരയ്ക്ക് ആശംസകള്‍ അറിയിച്ചത്. കൈകളില്‍ ബൊക്കെകളുമായി നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം പങ്കുവെയ്ക്കാനും വിഘ്‌നേഷ് മറന്നില്ല. 'എന്റെ ലോകസുന്ദരീ' നിന്നെ പോലെ മറ്റാരുമില്ല. വനിതാദിന ആശംസകള്‍,' എന്നാണ് ചിത്രത്തിനൊപ്പം വിഘ്‌നേഷ് കുറിക്കുന്നത്. സ്വന്തം കഴിവുകളില്‍ ഉറച്ച വിശ്വാസമുള്ള കരുത്തരായ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേര്‍ന്ന വിഘ്‌നേശ് സ്ത്രീകളെ പ്രകീര്‍ത്തിക്കാനും മറന്നില്ല. ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങളാണെന്നാണ് വിഘ്‌നേഷ് കുറിച്ചത്.
ആഘോഷിക്കാനുള്ള നിമിഷങ്ങളൊന്നും നയന്‍താരയും വിഘ്‌നേഷും പാഴാക്കി കളയാറില്ല. ഷൂട്ടിംഗിനിടയില്‍ നിന്നും ബ്രേക്ക് എടുത്ത് നയന്‍താര വിഘ്‌നേഷിനൊപ്പം ലാസ് വേഗാസിലായിരുന്നു ന്യൂ ഇയര്‍ ആഘോഷിച്ചത്. 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പ്രണയബന്ധിതരാവുന്നത്. ഇരുവരും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരെങ്കിലും രണ്ടുപേരും ഇതുവരെ വിവാഹവാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























