Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മമ്മൂട്ടി ചെയ്യുന്ന സഹായങ്ങള്‍ മറ്റാരും അറിയാറില്ല; എത്ര തിരക്കിലും നിസ്‌കാരം മുടക്കാത്തതാണ് ആ വിജയ രഹസ്യം: മമമ്മൂക്കയെക്കുറിച്ച് ബിഷപ്പിന്റെ പ്രസംഗം വൈറല്‍

11 MARCH 2019 01:17 PM IST
മലയാളി വാര്‍ത്ത

ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നാണ് പഴമൊഴി. നടന്‍ മമ്മൂട്ടിയുടെ കാര്യത്തില്‍ ഇത് സത്യമാണ്. സമൂഹത്തിനു വേണ്ടി താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ പരസ്യമാക്കാന്‍ അദ്ദേഹം ശ്രമിക്കാറില്ല. അതിനാല്‍ തന്നെ നമ്മള്‍ അറിയാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി കേരളത്തില്‍ മമ്മൂട്ടി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മലങ്കര ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പ് ആയ മാത്യൂസ് മാര്‍ സേവേറിയോസ്.

ഒരു പൊതു പരിപാടിക്കിടെയായിരുന്നു മമ്മൂട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ബിഷപ്പ് രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പ്രസംഗത്തിന്റെ വീഡിയോ. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ട വ്യക്തിയല്ല അദ്ദേഹം എന്നുമാണ് ബിഷപ്പ് പറയുന്നത്. കേരളത്തില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പത്തോളം ജീവകാരുണ്യ പദ്ധതികളെ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ പ്രസംഗം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും രോഗങ്ങള്‍കൊണ്ട് വലയുന്നവര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം വേണ്ടിയുള്ളവയായിരുന്നു പദ്ധതികള്‍ ഏറെയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന സംഘടന പ്രവര്‍ത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു. വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേര്‍ക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നല്‍കി സംഘടന ഒപ്പം നിന്നു. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്‌കരിക്കുകയും പതിനായിരത്തിലേറെ പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ വലയുന്നവര്‍ക്ക് കൈത്താങ്ങായി ഹൃദയസ്പര്‍ശം എന്ന പേരില്‍ 673 കുഞ്ഞുങ്ങള്‍ക്കും 170ലേറെ മുതിര്‍ന്നവര്‍ക്കും സൗജന്യമായി ഓപ്പറേഷന്‍ നടത്തിക്കൊടുത്തു.

ജീവന്റെ നിലനില്‍പ്പിന് മാത്രമല്ല ജീവിതങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂര്‍വികം എന്ന ആശയത്തിലൂടെയും ആദിവാസികള്‍ അടക്കമുള്ള കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ എന്‍ജനിയറിങും നഴ്‌സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ മികച്ച തൊഴിലിടങ്ങില്‍ ജോലിചെയ്യുകയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം കെയര്‍ ആന്റെ ഷെയര്‍ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്. ബിഷപ്പ് പറഞ്ഞു.

അദ്ദേഹം നടത്തുന്ന ഈ പ്രസ്താനങ്ങളുടെ വിജയത്തിന്റെ രഹസ്യം അദ്ദേഹത്തിന്റെ വിശ്വാസമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദിവസംപോലും ഒരു നേരം പോലും അദ്ദേഹം നിസ്‌കാരം മുടക്കാറില്ലെന്നും സിനിമയുടെ തിരക്കിലാണെങ്കില്‍ പോലും എല്ലാവരേയും മാറ്റി നിര്‍ത്തി അദ്ദേഹം നിസ്‌കരിക്കാന്‍ സമയം കണ്ടെത്തുമെന്നും ബിഷപ്പ് വ്യക്തമാക്കി. ആ വിശ്വാസത്തിന്റെ കരുത്താണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. ഇസ്ലാമില്‍ മാത്രമല്ല മറ്റ് മത വിശ്വാസങ്ങളേയും അദ്ദേഹം മാനിക്കുന്നുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ചെറു ചിരിയോടെയാണ് മമ്മൂട്ടി ഇത് കേട്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (5 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (24 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (36 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (37 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (43 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends